പ്രണയം - ഒരു ഹാസ്യ ചിന്ത  - ഹാസ്യം

പ്രണയം - ഒരു ഹാസ്യ ചിന്ത  

പ്രണയം പ്രണയം സർവത്ര പ്രണയം
പൊതുവേ പരക്കും മാരക രോഗം
പണ്ടേ പ്രണയം, മരംചുറ്റി പ്രണയം,
ഇപ്പോ പ്രണയം, ലളിതം ഫലിതം.
പ്രണയം പ്രണയം സർവത്ര പ്രണയം
പൊതുവേ പരക്കും മാരക രോഗം.

ഒന്നാം വട്ടം കണ്ടാൽ ചൊല്ലും,
ചേട്ടന്മാരുടെ പ്രണയം.
രണ്ടാം വട്ടം കൂടെ ചെല്ലും,
ചേച്ചിമാരുടെ പ്രണയം.

പ്രണയം പ്രണയം...,..........മാരക രോഗം

ഇഷ്ടം അല്ലേൽ മുഖത്ത് വീഴും,
ആസിഡിന്റെ പ്രണയം.
ഇഷ്ടം എതിർത്താൽ ചോര വീഴ്ത്തും,
ക്വട്ടേഷൻ പ്രണയം.

പ്രണയം പ്രണയം ..............മാരക രോഗം

അയ്യോ കെട്ടിച്ചിലേൽ കത്തിയും കയറും,
അന്ത്യം കുറിക്കും പ്രണയം.
ഇനി കെട്ടിച്ചാലോ കോടതി കയറി,
വിധി പറയും പ്രണയം.

പ്രണയം പ്രണയം...............മാരക രോഗം

മദ്യത്തിൻ മത്തുപിടിച് നടുവിൽ ചവിട്ടും,
ഭർത്താക്കന്മാരുടെ പ്രണയം.
കണ്ണീർ സീരിയൽ വിഷം കുത്തും,
ഭാര്യമാരുടെ പ്രണയം.

പ്രണയം പ്രണയം...............മാരക രോഗം

പ്രായം ചെന്നാൽ ഇക്കിളി കൂടും,
അങ്കിൾമാരുടെ പ്രണയം.
അന്യപുരുഷൻ നെഞ്ചിൽ ഉറങ്ങും,
ആന്റിമാരുടെ പ്രണയം.

പ്രണയം പ്രണയം...............മാരക രോഗം

കടലാസിൻ തുക്കത്തിൽ ദേഹം വിൽക്കും,
കാമിനിമാരുടെ പ്രണയം.
പേരില്ല വിത്തുകൾ ജനനം നല്കും,
മോഹിനിമാരുടെ പ്രണയം.

പ്രണയം പ്രണയം...............മാരക രോഗം

ഫൈവ്സ്റ്റാറിൻ ഡിസ്കോയിൽ കൂത്താടും,
കുമാരിമാരുടെ പ്രണയം.
അമ്മേം പെങ്ങളെയും തിരിച്ചറിവില്ല,
കുമാരന്മാരുടെ പ്രണയം.

പ്രണയം പ്രണയം...............മാരക രോഗം

പെട്രോളിൻ ചിലവിൽ കറങ്ങി നടക്കും,
പൂവാലൻമാരുടെ പ്രണയം.
സോഷ്യൽ സൈറ്റിൽ ജനിച്ചു മരിക്കും,
ന്യൂജെൻമാരുടെ പ്രണയം.

പ്രണയം പ്രണയം...............മാരക രോഗം

എസ്.എം.എസും, എം.എം.എസും, ക്യാമറ കണ്ണും,
അഭിനവ പ്രണയം.
യുറ്റൂബും, വാട്ട്‌സആപ്പും, ലോകം കാണും,
അഭിനയ പ്രണയം.

പ്രണയം പ്രണയം സർവത്ര പ്രണയം,
പൊതുവേ പരക്കും മാരക രോഗം
പണ്ടേ പ്രണയം, മരംചുറ്റി പ്രണയം,
ഇപ്പോ പ്രണയം, ലളിതം ഫലിതം.
പ്രണയം പ്രണയം സർവത്ര പ്രണയം
പൊതുവേ പരക്കും മാരക രോഗം.


up
0
dowm

രചിച്ചത്:സുജിത് രാജ് (srssrsnair@gmail.com)
തീയതി:09-02-2016 07:04:19 PM
Added by :Sujith Raj
വീക്ഷണം:941
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :