" സന്ദേശ വാഹക" 

പാലപ്പൂവിൻ നറുമണമോലും -
ഇളം തെന്നൽ തഴുകുന്നു -
ശുഭ്ര പട്ടു വിരിച്ചോരരുവിയിൽ-
മുങ്ങി നിവരുന്നു മനോപുഷ്പം !
കരിമ്പടം പുതച്ചൊരു മാനത്തിൽ
നുറുങ്ങു വെട്ടമായ് വന്നോരജ്ഞാത-
സുന്ദരി -തന്നധരങ്ങളിൽ നിന്നുതിരുന്നുവോ -
ദിവ്യ സ്വര ധ്വനി തൻ മംഗള മേളം !-
പ്രിയേ - ആരുനീയെന്നടക്കം ചൊല്ലി -
കുസൃതി കാറ്റിന്നലകൾ നീക്കി -
നീങ്ങവേ -അകലാൻ വെമ്പിയാ -
നിശാ പുഷ്പം ;
ജന്മജന്മാന്താരെ -കാതിന്നോരത്തെ-
സ്വര വീചികൾ -ഉടഞ്ഞമരുന്നൂ -
കരിമ്പാറ കെട്ടിലെവിടെയോ -
അകലെ ഒഴുകിയാ തരുണി-
തന്നോമൽ കരങ്ങളിൽ നിമി -
നേരം കണ്ടതിദിവ്യമാം കാഴ്ച്ച -
എരുക്കിൻപൂവിനെ കയ്യിലേന്തി -
മറയുന്നിതാ -സുന്ദര ഗാത്രി -
ഇതുനിൻ ദിവ്യ സന്ദേശമെന്ന -
അറിയുന്നു വൈകിയാലും ;
ത്തിങ്ങി നിറയും കരിമുത്തുകൾ -
വാരി തൂവുന്നു നിദ്രാ ദേവിയും ;
വിരുന്നു വിളിക്കും പുതു പുലരിക്കുഞാൻ-
അന്യനായ് മാറും നൂനം ;



















































up
0
dowm

രചിച്ചത്:Sangeetha sj
തീയതി:09-02-2016 10:31:07 PM
Added by :sangeetha sj
വീക്ഷണം:149
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :