തെരുവ് - മലയാളകവിതകള്‍

തെരുവ് 

മെലിഞ്ഞു നീണ്ടൊരാ തൂലികത്തുമ്പിലെ പ്രഹേളിക വീണ്ടും ചോദിക്കയാണ്...

അക്കാ!!! പത്ത് രൂപാ ...

പേനരിക്കുന്ന തവിട്ടുനാരിഴകളില്‍ ഓജസ്സറ്റ സ്വപ്നങ്ങള്‍ ശ്രാദ്ധം നടത്തുന്നു...

ചിറകറ്റ ഘഗം കണക്കേ ഓര്‍മ്മച്ചിന്തില്‍ കുതറിവീഴുന്നു പെറ്റടര്‍ന്നുപോയ കുരുന്നു ബാല്യങ്ങള്‍...

മനസ്‌സു മന്ദഗതിയിലോടുകയായിരുന്നു...

ഇടവപ്പാതികള്‍ ശുക്ലവര്‍ഷം പൊഴിച്ച നാളുകള്‍...
പിച്ചിചീന്തിപ്പെട്ട തെരുവു വേശ്യകള്‍,
പിച്ചും പേയുമലറിയ തെരുവിന്റെ ഭ്രാന്തികള്‍...
പേറെടുത്തിരുന്നോ ആരെങ്കിലും??

സ്തന്യനോവറിഞ്ഞ നാളുകള്‍ ഏങ്ങലടിച്ചിരിക്കണം അനാഥയുടെ പേരിടീല്‍ച്ചടങ്ങിനഥിതിയായതിന്....

"വളര്‍ത്താനറിയില്ലെങ്കില്‍ എന്തിനാ ഇതുങ്ങളെ പെറ്റിടുന്നത്.."

ക്ഷണിക്കാതെ വന്ന മുഖവുരയില്‍
നിശ്ചേഷ്ടമായ ബൗദ്ധമണ്ഡലമൊന്നുലഞ്ഞു..
വരണ്ടുണങ്ങിയ ചുണ്ടുകള്‍ മരവിച്ച കൈയ്യിലെ നിര്‍ജ്ജലീകരണത്താലടര്‍ന്നുപറഞ്ഞു...
ഇതൊരു ധാരണാരതിഫലമല്ല!!!

വിളറിയ മുഖത്തെനോക്കി രക്തമൊലിപ്പിക്കുകയായിരുന്നു അമ്പരന്ന കണ്ണുകളപ്പോഴും..!!!


up
0
dowm

രചിച്ചത്:എലിസ്ബത്ത് കുരയന്, ഇടുക്കി
തീയതി:10-02-2016 12:04:08 PM
Added by :Elizabeth Kurien
വീക്ഷണം:262
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :