ഒരു പ്രണയനിയുടെ മുന്നറിയിപ്പ്  - മലയാളകവിതകള്‍

ഒരു പ്രണയനിയുടെ മുന്നറിയിപ്പ്  

ഇനിയും വരുമെന്ന വാക്കിന്മേൽ ഞാൻ ഇന്നു,
ഒഴിയാതെ ജീവിതം മാറ്റിവെച്ചു.
ഇനിയും വരുമെന്ന വാക്കിന്മേൽ ഞാൻ ഇന്നു,
ഒഴിയാതെ ജീവിതം കാത്തുവെച്ചു.

മാവിൻ ചുവട്ടിലെ ബാല്യവും, പിന്നെ
പങ്കിട്ടു മധുരം നുണഞ്ഞതും....
ഒന്നായി പാഠങ്ങൾ പഠിച്ചതും, പിന്നെ
കൂട്ടായി കളിച്ചു വളർന്നതും.....

പലദൂരം ചേർന്ന് നടന്നതും, പിന്നെ
ഒന്നും മിണ്ടാതെ നിന്നതും......
കണ്ണുകൾ മെല്ലെ കോർത്തതും, പിന്നെ
വിരലുകൾ തമ്മിൽ പിണഞ്ഞതും....

(ഇനിയും വരുമെന്ന..............കാത്തുവെച്ചു)

താളം തോരാത്ത പേമാരിയും, പിന്നെ
ഈറനിൽ കുതിർന്നൊരു ഹൃദയവും.....
കവിളിൽ തന്നൊരു മുത്തവും, പിന്നെ
പറയാതെ പറഞ്ഞൊരു പ്രണയവും......

അവനെന്നെ മാറോട് അണച്ചതും, പിന്നെ
അവനിൽ ഞാൻ അലിഞ്ഞതും.....
ഇരു മെയ്യും ഒന്നായി ചേർന്നതും, പിന്നെ
അറിയാതെ അറിഞ്ഞൊരു നിമിഷവും....

(ഇനിയും വരുമെന്ന.................കാത്തുവെച്ചു)

യാമങ്ങൾ എല്ലാം മറന്നുവെങ്കിൽ, ഞാൻ ഇന്നു
ഓര്മ്മതൻ ജ്വാല തെളിച്ചിടാം......
ഒരിക്കലും തിരിച്ചവൻ വന്നില്ലയെങ്കിൽ, ഞാൻ ഇന്നു
മാറാത്ത വാക്കും നല്കിടാം..... (2)

ഇനിയും വരുമെന്ന വാക്കിന്മേൽ ഞാൻ എന്നും
ഒഴിയാതെ ജീവിച്ചു കാത്തിരിക്കും....
ഇനിയും വരുമെന്ന വാക്കിന്മേൽ ഞാൻ പിന്നെ
ഒഴിയാതെ ജീവിച്ചു മരിച്ചിരിക്കും.... (2).
up
0
dowm

രചിച്ചത്:സുജിത് രാജ് (srssrsnair@gmail.com)
തീയതി:11-02-2016 09:03:10 PM
Added by :Sujith Raj
വീക്ഷണം:333
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)