താളംതെറ്റിയ തംബുരു - മലയാളകവിതകള്‍

താളംതെറ്റിയ തംബുരു ഇനിയുമെങ്ങനെ പാടും ഞാന്‍
ഇനിയുമെങ്ങനെ പാടും
പൊട്ടിയ തംബുരു മീട്ടി ഞാന്‍ എങ്ങനെ
ഉണര്‍ത്തും രാഗങ്ങള്‍
താളമതെല്ലാം പോയല്ലോയെന്‍ തംബുരു
പാടേ...നിലച്ചല്ലോ
ജീവിത ഗന്ധിയാമാഗാനം ഇനി ഒരു
നോവായെന്‍ ആത്മാവില്‍
സിരകളില്‍ ചൂടുപിടിക്കുന്നു യെന്നോര്‍മ്മ
പതുക്കെ ബാല്യത്തില്‍
പൊന്‍പ്രഭവിരിയും ഉഷസ്സില്‍ പതിയെ
സൂര്യന്‍ മിഴിയിണ ചിമ്മുന്നു
പുസ്തകസഞ്ചിയും പേറി ഞങ്ങള്‍ പതിയേ..
വിദ്യാലയ മുറ്റത്ത്..
ആയിരമായിരം സ്വപ്‌നങ്ങള്‍ ഞങ്ങള്‍
നെയ്തു ആലയ മുറ്റത്ത്‌
അവളുടെദുഃഖം പതിയെ എന്നുടെ
അഴലായ്മാറീടുന്നല്ലോ
യാമം ഏറേ കഴിയുമ്പോളമ്മ ആര്‍ക്കോ..
കതകു തുറക്കുന്നു..
അലയൊലി പലതും കേള്‍ക്കുന്നു അവള്‍
ചെവികളിറുക്കി അടക്കുന്നു..
ജന്മം തന്നൊരു താതനുമെങ്ങോ
ജീവച്ഛവമായ് അലയുന്നു
പാഴ്ച്ചെടിയാകും അവളുടെജന്മം നില –
യില്ലാക്കയമാകുമ്പോള്‍
ജനമതുപലതും പറയുന്നുയെന്‍ തോഴിയു –
മാകേ ഉരുകുന്നു..
മിഴിയിണയാകെ നിറയുന്നുയെന്‍
ആത്മവികാരം ഉണരുന്നു..
മികവില്‍ നന്നായ് പഠിക്കുക നീയെയനുപദ-
മെല്ലാം കൈവരുമല്ലോ....
എന്നുടെവാക്കുകള്‍ ഊര്‍ജ്ജകണമായ് മാറി
യവളുടെ ചിത്തത്തിലാകെ
ജീവിതനൌക ഒഴുകിതുടങ്ങി മാറീ
തിരശില അനുപദമായി
ഞാനുംമെന്നുടെ തോഴനുമിങ്ങ് മരുപച്ച -
യിലെമരീചിക തേടി
അന്നൊരു നാളില്‍ ആരോ പതിയെ ചോന്നല്ലോ
ആത്മസഖി സ്വര്‍ഗംപൂകീന്ന്
ആത്മരവമുടക്കീടുന്നല്ലോ..യെന്‍ തംബുരു
അപശ്രുതി മീട്ടുന്നു.....
കളയുക നീ നിന്‍ പാഴ്തംബുരുവേ...കേട്ടവ -
രൊക്കെ ചൊല്ലുന്നു
അപശ്രുതി മീട്ടി പാടാതെ നിന്‍ സ്വരാമതു
താഴ്ത്തി ചൊല്ലുക നീ...


up
0
dowm

രചിച്ചത്:ഷനില
തീയതി:13-02-2016 12:32:33 PM
Added by :Shanila .M
വീക്ഷണം:241
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :