‪കാട്ടാളൻ‬:- - തത്ത്വചിന്തകവിതകള്‍

‪കാട്ടാളൻ‬:- 


ജാതിയും മതവും പരിവേഷങ്ങളുമില്ലാത്ത കാമമെന്ന ഒരു വികാരം മാത്രമായിരുന്നു കാട്ടാളാ നിന്റെ മനസ്സ്...അവളുടെ മടിക്കുത്തഴിച്ചു താഴവരകളെ കീഴ്പ്പെടുത്താനുള്ള നിന്റെ പടയോട്ടങ്ങളിൽ പിച്ചിച്ചീന്തപ്പെട്ടത് അവളുടെ മാറിടമല്ല...അവളുടെ ജീവിതമാണ്, അവളുടെ സ്വപ്നങ്ങളാണ് കാട്ടാളാ... കാമ ലഹരിയിൽ അവളുടെ വൈരൂപ്യം മറന്നു നീ.. അവളുടെ പ്രായം പോലും മറന്നു നീ കാട്ടാളാ... പൌരുഷമെന്നാൽ കാമമെന്നു നിന്നെ പഠിപ്പിച്ചതാരാണ്.. അന്ന് നീ അമ്മിഞ്ഞ നുണഞ്ഞ മുലകളിൽ കണ്ടോ നീ കാമം..? അതോ കാമം നിനക്ക് പഠിപ്പിച്ചു തന്നത് നിന്നെ ജനിപ്പിച്ച യോനിയായിരുന്നോ കാട്ടാളാ...?


up
0
dowm

രചിച്ചത്:(ഇല്ല്യാസ് അലി)
തീയതി:16-02-2016 02:08:18 PM
Added by :Illyas Ali
വീക്ഷണം:164
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :