പ്രണയിനി - പ്രണയകവിതകള്‍

പ്രണയിനി 

കാമുക....നീയറിയുക
അന്നെന്‍ പ്രണയം വികാരമായിരുന്നെങ്കില്‍
ഇന്നെന്‍ പ്രണയം വിചാരമാണ്...
കാമുക.....നീയറിയുക
അന്ന് നീയോതിയ വാക്കുകളൊന്നും ഇന്നെന്‍
സ്മരണയിലില്ലെങ്കിലും ഇന്നുഞാനറിയുന്നു
പ്രണയം അതെത്ര തീവ്രമാണ്....
കാമുക.....
അന്നു നീ പറഞ്ഞില്ലേ..കരിങ്കല്ലാമെന്‍
ഹൃദയതിന്നലിവില്ലെന്ന്.....
എങ്കില്‍ നീയറിയുക......
പ്രണയപ്രവാഹത്തിലെന്നേ...
ഈ ശില ഉരുകിപോയി...
മകളും മകനും പതിയുമടങ്ങുന്ന
എന്നില്‍ തളിര്‍ക്കുന്നു പൂക്കുന്നു
പ്രണയമാ.... പൂമരം.


up
0
dowm

രചിച്ചത്:ഷനില.എം
തീയതി:18-02-2016 10:44:23 AM
Added by :Shanila .M
വീക്ഷണം:518
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :