ശംഖുപുഷ്പം
ശംഖുപുഷ്പം
അലയായ് വന്നെൻ-
മെയ് പുണർന്നു,
പ്രണയിച്ചും പ്രണയിപ്പിച്ചും-
നി ചേർന്നു നിന്നു,
വീചികളായ് നിൻ-
മോഹങ്ങൾ മൊഴിഞ്ഞു,
പതിയെ ഞാൻ-
മിഴികൾ തുറന്നു,
ലോകമുണരുന്നത് കണ്ടു,
പതിയെ തൊട്ടുണർത്തി നി,
പുഞ്ചിരി തൂവുന്നതും കണ്ടു,
കിളികൾ കിന്നരിക്കുന്നതും,
പ്രണയിക്കുന്നതും,
പൂക്കളിൻ ശോഭയും കണ്ടു..
സൂര്യൻ തലക്കു മീതെ
ഉറ്റുനോക്കുന്നത് ഞാനറിഞ്ഞു,
ചുറ്റും ഏകാന്തത നിറഞ്ഞു,
കയെത്താ ദൂരെ എങ്കിലും
അവൻ, കാണാ മറഞ്ഞതും,
ഒറ്റപ്പെട്ട എൻ മനം-
തേങ്ങിയതും ഞാനറിഞ്ഞു..
ലോകം സായാഹ്നത്തിലാഴ്ന്നു,
മനുഷ്യർ ആർത്തുല്ല-
സിക്കുന്നത് കണ്ടു,
ചിലരൊക്കെ എന്നെ-
നോക്കുന്നതും,
പുഞ്ചിരിക്കുന്നതും കണ്ടു,
ചുവന്നു തുടുത്തിരുന്നു-
എന്നാലും എന്നെ നോക്കി-
പുഞ്ചിരിച്ച സൂര്യൻ,
സുഖ നിദ്രയിലാഴുന്നതും കണ്ടു..
ചിരി തൂകിയവരെന്നെ-
പറിചെടുത്തു,
അവൻ തേടിവന്നതും
മിഴികൾ നിറച്ച് മറഞ്ഞതും..
ഞാനറിഞ്ഞു..
Not connected : |