മോഹസാഫല്യം
മോഹസാഫല്യം
മോഹങ്ങളെ നൂലിൽ കോർത്ത്,
ഞാനും ഒരു കവിത എഴുതി..
അതിൽ ഒരായിരം-
മോഹപൊട്ടുകൾ നിറച്ചും,
വരികളെ പ്രണയത്തിൻ ഭാവങ്ങൾ-
ചാർത്തി അണിയിച്ചൊരുക്കിയും
അവളെ പോലെ മോഹിനിയാക്കി..
കൽമതിലുകൾ ഉറ്റുനോക്കവെ,
ഇഷ്ടം മൊഴിഞ്ഞതും
പൂക്കൾ നീട്ടിയതും
നിരസിച്ച് അവൾ നടന്നതും,
ഹൃദയം മൊഴിഞ്ഞപ്പോൾ,
മാലാഘമാർ ആശീർവ്വാദം പൊഴിയവെ,
പൂക്കൾ നീട്ടി ഇഷ്ടം മൊഴിഞ്ഞതും,
പുഞ്ചിരിപ്പൂക്കൾ വിടർത്തി
ഒരു നിമിഷം കണ്ണിൽ നോക്കി
നാണത്തിൽ കുതിർന്ന്
അവൾ ഓടി മറഞ്ഞതും
വരികളിൽ വരഞ്ഞു..
മീനവേനലിലും
വിരിഞ്ഞൊരി പ്രണയപൂക്കൾ,
കുളിർ മഴയായ് മാറിയതും,
കൈകോർത്ത് സ്വപ്നങ്ങൾ നെയ്തതും,
പ്രപഞ്ചം ഞങ്ങളിൽ അലിഞ്ഞു ചേർന്നതും,
വരികളിൽ ചേർത്തു..
അഗ്നിസാക്ഷിയായ് അവളെ-
കൈപിടിച്ചതും മാറോടണച്ചതും,
ഒരുനാൾ വാരി പുണർന്ന്-
മണ്ണിൽ മറഞ്ഞതും,
വരികളാൽ സാഫല്യമായി..
വാടിയൊരീ മോഹങ്ങളെല്ലാം,
വരികളിൽ സാഫല്യമാക്കി-
ഞാനും ഒരു കവിത എഴുതി,
ഒരിറ്റു കണ്ണീരോടെ..
___ശ്രീനാഥ്..
Not connected : |