കവിതാഗര്‍ഭം - തത്ത്വചിന്തകവിതകള്‍

കവിതാഗര്‍ഭം 

എന്നെന്നറിവീല..... എപ്പോഴെന്നറിവീല....
എന്നോ ഇതെന്നില്‍ കടന്നുകൂടി......
നിമിഷങ്ങള്‍ ദിവസങ്ങള്‍ കടന്നുപോയീടവേ...
അറിയുന്നു എന്നില്‍ തുടിക്കുമാ ചൈതന്യം
ഓക്കാനമില്ലാതെ...ആലസ്യമില്ലാതെ...
ഓരോ ദിനവും കൊഴിഞ്ഞു പൊയീ...
പുഴയോടു പ്രിയം...മഴയോടും പ്രിയം
കൂട്ടിലെ പൈങ്കിളി പാട്ടിനോടും പ്രിയം...

ഏതോ ഒരുശോകമെന്നെ ചുഴലവേ...
നാള്ക്കു നാളെന്നിലേറുന്നു മൌനം...
കാര്മേഘശകലങ്ങള്‍ മേല്ക്കു മേല്‍ മൂടവെ..
അപൂര്‍ണ്ണമാമെന്നിലെ നിഗൂഡഗര്ഭം..
ഇഹലോകം കാണാതെ പരലോകം പൂകുമോ?

അന്നൊരുനാളില്‍ ശരത്കാല സന്ധ്യയില്‍..
വജ്രപാതത്തിന്‍ മുഴക്കമോടെ....
എന്നിലെ സത്യം പുറത്തു വന്നു....
പ്രസന്നമാ....ലേഖിനി ഒരു ദീര്ഘ-
നിശ്വാസം വിട്ടയച്ചു.....
കവിത...കവിത...എന്നിലെമൌനത്തിന്‍
നോരായിരമര്‍ഥങ്ങള്‍ നല്കിയ കവിത
ഇനി നിങ്ങള്‍ പറയു...എന്നിലെ കവിതയ്ക്ക്
നിറമുണ്ടോ..?സ്വരമുണ്ടോ..? താളമുണ്ടോ.....?


up
0
dowm

രചിച്ചത്:ഷനില .എം
തീയതി:27-02-2016 11:54:55 PM
Added by :Shanila .M
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :