.....നിഴൽമഴ..... - മലയാളകവിതകള്‍

.....നിഴൽമഴ..... 

പോയകാല സ്മരണകളുറഞ്ഞ്
തളം കെട്ടുന്ന കണ്ണുനീർ
അമർത്തിയടക്കിയാവാം,
ഇടക്ക് വിതുമ്പുന്നുണ്ട് മഴ.

ജലതാണ്ഡവത്തിൽ വലിയ ചിലങ്ക-
മണികളെ എന്നോ നഷ്ടപ്പെടുത്തി,
ചെറുചിലമ്പൊലിയായ്,
ഞരക്കങ്ങളായ്, തേങ്ങലായ്,

മുറ്റത്ത് പരൽമീൻ തിളക്കങ്ങളില്ലാതെ,
അസ്ഥിയും, ഞരമ്പുമായ്,
അസ്ഥിത്വമില്ലാതെ,
നേർത്ത്, വേരറ്റ്...,

നരവീണചാറ്റലിലൂർന്നു വീണ്,
പുളയും ഓളങ്ങളിൽ തുളളിയാടി,
സൂക്ഷ്മ നിശ്വാസത്തിൽ വിങ്ങും-
ഗദ്ഗദമൊളിപ്പിച്ച്,

തറയും നിലത്ത് നിലയില്ലാതെ,
തിമിർക്കാനറിയാതെ,
സ്വയം മറന്നുപോയവൾ..,
ലഹരി വററിയ ഈ നിഴൽമഴ.!


up
0
dowm

രചിച്ചത്:അശോക്‌ ലോകനാഥൻ
തീയതി:05-03-2016 12:17:09 AM
Added by :Ashok Lokanathan
വീക്ഷണം:368
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :