പെൻസിൽ  - തത്ത്വചിന്തകവിതകള്‍

പെൻസിൽ  

പെൻസിൽ

പുസ്തകത്താളിലെൻ
അക്ഷര മുത്തുകൾ
നേർത്ത നൂലാൽ കോർത്തു തന്നതും നീ
വടിവൊത്ത എൻ വാക്കിനു
ചന്തം ചാലിച്ചലംകൃതമാക്കിയതും നീ
കൂർത്ത മിഴി മുനകളാലെൻ ചിത്രങ്ങൾ
കൊറിയെടുത്തു തന്നതും നീ

നിൻ പൂമേനിയെ രാകി
കാറ്റിൽ പറത്തിയെറിഞ്ഞിട്ടും
നിൻ കണ്മഷി പടരാതെ തൂത്തു കളഞ്ഞിട്ടും
തെല്ലും പരിഭവമില്ലാതെൻ
വിരൽ തുമ്പിലമ്മാനമാടിയ നിന്നെ
ചന്തമാം പെട്ടിയിൽ
അളന്നു കുറിച്ച സ്കെയിലിൽ കിടത്തി
ഇരുവശവും ക്രൂരരാം റബറും, കട്ടറും
ചേർത്താണിയടിച്ചു ഞാൻ

അവസാന ശ്വാസം വരെയും നീ എനിക്കായ്
പൊരുതി ചിന്തിയ നിൻ തിരു നിണം
വീണലംക്രിതമായ എൻ പുസ്തക താളിൽ
പെൻസിലിൻ മുന കൊണ്ടു ചാലിച്ചൊരൊപ്പാൽ
നിനക്കെൻ സ്നേഹ ചുംബനം

ജിബി ഡീൻ


up
1
dowm

രചിച്ചത്:ജിബി ഡീൻ
തീയതി:05-03-2016 10:23:32 AM
Added by :jibi deen
വീക്ഷണം:218
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :