ദഹനക്കേടുകള്‍ - മലയാളകവിതകള്‍

ദഹനക്കേടുകള്‍ 

1
അന്തപ്പൻ എന്നൊരാന
അബൂബക്കറെന്ന പൂജാരി
വര്‍ഗ്ഗീസ്‌ എന്ന വാദ്യക്കാരൻ
പാത്തുമ്മ എന്ന പട്ടി
ദേ.. പിന്നിലൊരു പതിഞ്ഞ പുഞ്ചിരി
തിരിഞ്ഞു നോക്കുമ്പോൾ
കഥകളിപ്പദങ്ങളുമായി
കലാമണ്ഡലം ഹൈദരാലി

2

പെങ്കുട്ട്യോള്‍ക്കൊക്കെ
മൊബൈല്‍ ഫോണായി
ആങ്കുട്ട്യോള്‍ക്കൊക്കെ
ബെൻസ്‌ കാറും
ഇരുകൂട്ടരും ഒത്തുകൂട്യാലോ
സംശയം ബാക്ക്യായി
എന്നും വാലണ്ടൈന്‍സ്‌ ഡേയാണോ
ദേ.. പിന്നിലൊരു കുസൃതിച്ചിരി
തിരിഞ്ഞുനോക്കുമ്പോൾ
കുഞ്ഞുണ്ണിമാഷ്‌ കുട്ടിക്കവിതയിൽ തൂങ്ങിയാടുന്നു.
3.
ദൈവസന്നിധിയിൽ
മനുഷ്യന്‍ പ്രവേശനം നിഷേധിച്ചിടത്ത്‌
ഒരന്യ മതസ്ഥന്‍ നില്‍ക്കുന്നു
ശ്രദ്ധിക്കാതെ പോയവര്‍ക്കെല്ലാം
അവനൊരു മനുഷ്യനായിരുന്നു
ശ്രദ്ധിച്ചവരൊന്നും അവണ്റ്റെ മതമറിഞ്ഞില്ല
ചോദിച്ചുമില്ല
ദൈവവും ഇമ വെട്ടാതെ കണ്ടു.
മനസ്സില്ലാത്തതിനാല്‍ മനസ്സിലായില്ല
ദേ.. പിറകിലൊരു ഭ്രാന്തന്‍ ചിരി
തിരിഞ്ഞു നോക്കുമ്പോള്‍
നാറാണത്തു ഭ്രാന്തന്‍ നിന്നു കൂവുന്നു
"അവനാരാന്നറിഞ്ഞാലല്ലെ
പുണ്യാഹം തളിക്കാനാവൂ... "


up
0
dowm

രചിച്ചത്:നസീർ സീനാലയം
തീയതി:05-03-2016 06:18:26 PM
Added by :Nazeer Zeenalayam
വീക്ഷണം:125
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :