കൂട്ടുകാരി - തത്ത്വചിന്തകവിതകള്‍

കൂട്ടുകാരി 

എന്റെ കൂടെ പിറന്ന കൂട്ടുകാരീ ....
എന്റെ കരുവിലും കൂട്ടായ കൂട്ടുകാരീ ...
മിഴിയൊന്നടയ്ക്കുകില്‍ എന്നരുകില്‍ നിറയുന്ന കൂട്ടുകാരീ ..
നിദ്രയിലും കൂട്ടാം കൂട്ടുകാരീ ...
എന്റെ ഭാവങ്ങളില്‍ കൂട്ടായ കൂട്ടുകാരീ ..
എന്റെ പരിഭവം അറിയുന്ന കൂട്ടുകാരീ
എന്റെ നിശ്വാസം അളക്കുന്ന കൂട്ടുകാരീ
എന്റെ അണുവിന്റെ അണുവും അണഞ്ഞു പോകും
അന്നും നീയെന്റെ കൂട്ടുകാരീ
ഒരു തന്മാത്ര തന്‍ ഭാരം പോലും ഇല്ലാതെ ആകുംനാള്‍
പാറിപ്പറന്നു നാം പോയിടാം ...
ഈ പ്രപഞ്ചത്തിന്‍ അതിരുകള്‍ അളന്നു വരാം ....
എന്റെ കൂട്ടുകാരീ ...... എന്റെ കൂട്ടുകാരീ ..
തമസ്സ് എന്ന് പേരാം കൂട്ടുകാരീ.........


up
0
dowm

രചിച്ചത്:രഞ്ജിത്
തീയതി:13-03-2016 09:42:30 PM
Added by :Renjithkumar Manoharan
വീക്ഷണം:241
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :