മനം പോലെ മരണം  - തത്ത്വചിന്തകവിതകള്‍

മനം പോലെ മരണം  

മരണത്തിന്റെ കറുത്ത തിരശ്ശീലക്ക് പിന്നിൽ
വെളുത്ത ആത്മാക്കൾ നിഴൽ നാടകങ്ങൾ ആടുന്നു
ആശിച്ച വേഷങ്ങൾ ആടാൻ കഴിയാതെ
ഇരുളും വെളിച്ചവും ഇഴ പിരിയുന്ന ജീവിതത്തിന്റെ
തിരശ്ശീലയിൽ ,കാലം രചിച്ചിട്ട തിരക്കഥകളിൽ
പ്രണയവും ,വിരഹവും ,കദനവും ,കണ്ണീരും
സുഖവും ദുഖവും അഭിനയിച്ചു രംഗം വിട്ടവർ
തിരശീലക്ക് പീന്നിൽ ആടുന്നുണ്ടാവം ഇഷ്ടവേഷങ്ങൾ
മരണമേ നിന്റെ കൈകളിലെ കറുത്ത തൂലിക
കൊണ്ട് എന്നെയും വരച്ചു ചേർക്കുക
ആടുവാൻ ഏറെ കൊതിച്ച ഒരു വേഷം തന്നു
എന്നെയും അനുഗ്രഹിക്കുക.......


up
0
dowm

രചിച്ചത്:
തീയതി:11-03-2016 01:57:50 PM
Added by :soorya
വീക്ഷണം:246
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :