ഇനി യാത്രയാവുകയാണ്....
ഇനി യാത്രയാവുകയാണ്....
തണലേകിനിന്ന എല്ലാവരോടും-
യാത്ര ചോദിക്കയാണ്...
വെള്ളാരംകല്ല് പതിപ്പിച്ച കുന്നുകളോടും;
പഞ്ചാരമണല്‍ വിരിച്ച പുഴതീരത്തിനോടും;
പൊന്‍കതിര്‍ വിടര്‍ത്തിനിന്ന വയലേലകളോടും;
കളകളം പാടുന്ന കാട്ടരുവികലോടും;
ഇനി യാത്ര ചോദിക്കയാണ്...
ഇപ്പോള്‍, പ്രകാശം പരത്തിനിന്ന-
കല്‍വിളക്കുകള്‍ കരിന്തിരിയാവുകയാണ്...
തബുരുവില്‍ നിന്നുണര്‍ന്നിരുന്ന-
നാദങ്ങളും സ്വരങ്ങളും പ്രതിധ്വനികളാവുകയാണ്.
മുറ്റത്തെ തുളസ്സിത്തറയും മന്ചെരാരതും-
കാറ്റൂതി ഉറക്കുകയാണ്.
താരട്ടുപാട്ടും അമ്പിളി മാമനും-
അലകടലില്‍ അലിയുകയാണ്...
ജീവിതത്തിന്‍റെ ഉപ്പും നിലവിളിയും
മറവികളില്‍ മായുകയാണ് ...
എല്ലാം മറയുകയാണ്.
ചിലപ്പോള്‍,
ഓര്‍മയുടെ വിതുമ്പലുകള്‍ തെകുട്ടിയെത്തുന്ന-
വേദനയുടെ വിങ്ങലുകള്‍;
ഉമിത്തീയില്‍ വെണ്ണ്‍നീര്‍ആകാന്‍ വിധിക്കപെട്ട-
സ്വപനങ്ങളുടെ കരിമ്പുക ;
പിന്നെ, ഒതുക്കിപിടിച്ച തേങ്ങലുകള്‍;
ജലച്ചുഴുയില്‍പെട്ട പരല്‍മീനിനെപോലെ പകച്ച്;
പിന്നെ ഒഴുക്കിനൊപ്പം...
ആഞ്ഞു തുഴഞ്ഞിട്ടും തീരംകാണാത്ത കൈത്തണ്ട;
എങ്ങും അക്കെരപ്പച്ച ....
എപ്പോഴും ഓര്‍മ്മകുത്താവുന്നത്-
ജീവിതത്തെക്കുറിച്ചുള്ള വേവലാതികളാണ്...
ഭയത്തിന്‍റെ നേരിയ കുളിര്-
പെരുവിരലില്‍നിന്ന് മുകളിലേക്ക് അരിച്ചുകയറുന്നു...
പൊട്ടിച്ചിരിയുടെ ആവലികള്‍ക്കിടയില്‍
പതറിപ്പോയ പുഞ്ചിരി ...
കൂട്ടംതെറ്റിയ അറിപ്രാവിന്‍റെ പകച്ചകണ്ണുകള്‍..
ഇര തേടുന്ന എറിയന്‍റെ കൌശലകണ്ണുകള്‍ ...
നഖക്ഷതങ്ങളും ദന്തക്ഷതങ്ങളും കൊണ്ട്;
പരീക്ഷണങ്ങളുടെ നാല്‍ക്കവലകളില്‍-
കുന്തിച്ചിരുന്നുപോയ മനസ്സ്..
ഇടയ്ക്കു ഓടിയെത്തുന്നത് -
പ്രണയത്തിന്‍റെ നരച്ച ഓര്‍മ്മകള്‍..
മാനം കാണിക്കാതെ കാത്തുവെച്ച-
കൊച്ചു മയില്‍പീലിതുണ്ട്..
തനിക്കായി വിടര്ന്ന പ്രണയപുഷ്പങ്ങള്‍..
പറയാന്‍ കൊതിച്ച സ്വപ്‌നങ്ങള്‍..
പറയാന്‍ മടിച്ച പരിഭവങ്ങള്‍ ..
ഉള്കാഴ്ചയില്‍ നീയായിരുന്നു സുരസുന്ദരി ..
നിനവിലും ഉണര്‍വിലും നീയായിരുന്നു ചാരത്ത്,
കൈവിരല്‍തുമ്പത്ത് നീയായിരുന്നു കളികൂട്ടുകാരി ..
കണ്ണുകളില്‍ നീയായിരുന്നു തേന്‍മഴ ...
ഓരോ മാത്രയും നിന്നോടൊത്തായിരുന്നു..
പിന്നെ ..പിന്നെയെപ്പോഴോ...
ഒരു കള്ളകര്‍ക്കിടകത്തില്‍ ഒലിച്ചുപോയ കളിവീടുപോലെ ..
ഒരു നെടുവീര്‍പ്പിനാല്‍ തകര്‍ന്നുപോയ നീര്‍കുമിളപോലെ..
ഓര്‍മയുടെ ഒഴുക്കിലൂടെ അവള്‍ മഞ്ഞുപോയി..
ഇന്ന് ഞാന്‍ വരച്ചു തീര്‍ക്കുന്നത്-
അര്‍ത്ഥമില്ലാത്ത അവസ്ഥാന്തരങ്ങള്‍ ...
റോമന്‍ കലയായ "പിയത്ത" പോലെ കൂടിക്കുഴഞ്ഞത്..
കണ്ണുകളില്‍ നിസംഗത ,ചുണ്ടുകളില്‍-
മോണോലിസയുടേത്പോല്‍ ..ഗൂഡമന്ദഹാസം..
ചിലപ്പോള്‍ അറിയാതെ പുറത്തുചാടുന്ന-
പതംപറച്ചിലുകള്‍... തേങ്ങലുകള്‍...
പിന്നെ,മൂകത...
എന്നിട്ടും,എന്തൊക്കയോ ബാക്കിയാവുന്നു ...
എവിടെയൊക്കയോ ...എന്തൊക്കയോ...
നഷ്ടപെട്ടതിന്‍റെ വേദനകള്‍..വിങ്ങലുകള്‍..
പിന്തിരിയുമ്പോള്‍..ശൂന്യമായ ഭൂതകാലം;
മുന്തിരിയുമ്പോള്‍..അവസാനമില്ലാത്ത -
അന്തിമസീമകാണാത്ത ആകാശം,
കുന്ന്,മരുഭൂമി,പുഴ,മഞ്ഞ്...ജീവിതം..
ഇല്ല..ഒന്നിനും എവിടേയും..അതിര്‍വരമ്പുകളില്ല ..
ഈ യാത്രക്കും യാത്രികര്‍ക്കും അവസാനമില്ല..
ഒരശരീരി പോലെ പിന്‍വിളികള്‍ വരുന്നുണ്ട്...
ഓര്‍മ്മപെടുത്തലായ് ഓര്‍മ്മകള്‍ തെളിയുന്നുണ്ട് ..
മുറിച്ചിട്ടും മുറികൂടി ബന്ധനങ്ങള്‍ വിളിക്കുന്നുണ്ട്..
കരള്‍കൊത്തി വലിക്കുന്നുണ്ട്..
എങ്കിലും ഞാന്‍ യാത്രയാവുകയാണ്,
പിന്തിരിയാതെ കാതുകളടച്ചു,കണ്ണുകളിറുക്കി...
വഴിയമ്പലങ്ങളില്‍ കയറാതെ...
ഇനി യാത്രയാവുകയാണ്
Not connected : |