പെൻസിൽ
ചെത്തിനോവിച്ചു നിന്നകക്കാമ്പിനെ
കാറ്റില്‍ പറത്തി നിന്നാത്മാവിനെ
ഇഞ്ചിഞ്ചായ് ഞാന്‍ കൊന്നൊടുക്കി നിന്നെ
മായ്ച്ചു കളഞ്ഞു ഞാന്‍ നിന്‍ വാക്കിനെ
എത്ര നോവിക്കിലും അക്ഷരം എഴുതി
മനോഹരമാക്കുവാന്‍ തേടി നിന്നെ
ചിത്രം വരയ്ക്കുവാന്‍
വൃത്തം വരയ്ക്കുവാന്‍
പുസ്തകത്താളിലെ സീമ വരയ്ക്കുവാന്‍
സുന്ദരീ നീയെന്‍റെ ചാരെ വേണം
നിന്‍ കണ്ണുനീരെനിക്കിന്നൊരു വാക്കായി
കഥയായി കവിതകളായ് തുളുമ്പി
Not connected : |