വിരഹം - തത്ത്വചിന്തകവിതകള്‍

വിരഹം 

ഋതുഭേദമൊന്നുമറിയാതെ യുവ
മിഥുനങ്ങളായ് നാം നടന്നു
പ്രണയത്തിൽ മൊട്ടിടും ഉഷ്ണവും
ശൈത്യവും ഒരു പോലെ പങ്കിട്ടെടുത്തു നമ്മൾ
നിൻ മൃദുവിരലുകൾ കൊണ്ടെന്റെ
ഹൃദയത്തെ നീയൊരു പൊൻമണി വീണയാക്കി
ഒന്നിച്ചു നാം കണ്ട ഒത്തിരി സ്വപ്നങ്ങൾ
കാറ്റിൽ പറത്തി നീയകന്നു
പിരിയുവാനാവാതെയിന്നു ഞാനെൻ
നനവാർന്നമിഴികൾ തുടച്ചീടുമ്പോൾ
എൻ ഹൃദയത്തിനു ചിതയൊരുക്കീടുന്നു
നഷ്ടമായീടാത്ത നിന്നോർമ്മകൾ


up
0
dowm

രചിച്ചത്:ശ്രീ കിള്ളിക്കുറുശ്ശിമംഗലം
തീയതി:24-03-2016 02:50:15 PM
Added by :Sreejesh K Narayanan
വീക്ഷണം:249
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :