പ്രണയം - തത്ത്വചിന്തകവിതകള്‍

പ്രണയം 

നിളയുടെ തീരത്ത് പൊന്നോണരാവിൽ
കുളിർക്കാറ്റേൽക്കുവാൻ ഞാൻ ചെന്നു
പൗർണ്ണമി രാവിലാ വാനത്തിൻ മുറ്റത്തു
പൂക്കളം തീർക്കുന്നു താരകങ്ങൾ
തൊട്ടുണർത്തീടുന്ന മോഹങ്ങളെപ്പോൽ
നിൻ പുളിനങ്ങളെന്നെ പുണർന്നു
കൊലുസുകൾ കിലുങ്ങുന്ന പോലുള്ള നിൻ
മധുമന്ദസ്മിതം ഞാൻ കേട്ടു
നിലാവു പെയ്യുന്നൊരാ ആവണി രാവിൽ
ഹൃദയങ്ങൾ നമ്മൾ കൈമാറി
എൻ ഹൃദയത്തിന്റെ വേദന കാണാതെ
കതിരോന്റെ കൂടെ നീ പോയി
മകരത്തിൻ ചൂടിലും കുംഭത്തിൻ ചൂടിലും
നീയെന്നെ പുൽകാൻ മറന്നു
സുന്ദരിയായ നിന്നെക്കാണുവാൻ ശ്രാവണ
പുലരിക്കായ് കാത്തു നിൽക്കുന്നു...


up
0
dowm

രചിച്ചത്:ശ്രീ കിള്ളിക്കുറുശ്ശിമംഗലം
തീയതി:24-03-2016 02:26:14 PM
Added by :Sreejesh K Narayanan
വീക്ഷണം:259
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :