** മറവിതൻ ബാല്യം**
***** മറവിതൻ ബാല്യം*****
കനൽ പോലെ എരിയുമെൻ ആത്മാവിലാദ്യമായായ്
ചുംബിച്ചുണർത്തിയ പുഷ്പമായ് നീ
അറിയുമോ നീ എൻ ശിരസറ്റ മനസിനെ
അറിയില്ല ഒരു ബാഷ്പകണം പോലുമിന്നുമേ
ഇതു ബാല്യം വിറയാർന്ന കൈകൾ തുടിക്കുന്ന ബാല്യം
ഇതു ബാല്യം മനസ്സിന്റെ മുറിവിന്നു മരുന്നുള്ള ബാല്യം
ബാല്യത്തിനപ്പുറം ജീവിതം ശോകമായ്
ബാല്യത്തിലേക്ക് തിരിച്ചയക്കിന്നുമേ
ഇതു യവ്വനം മറവികൾ മായ്ക്കുന്ന യവ്വനം
മുറിവേറ്റ മനസുമായ് പാടുന്നു നിത്യവും
മടങ്ങുന്നു ഞാൻ തിരിഞ്ഞിന്നു നോക്കുവാൻ കഴിയാത്തൊരീവഴികളിൽ
മറക്കുന്നു ഞാൻ എൻ പ്രണയവും മോഹങ്ങൾ തീർത്തൊരീ സ്വപ്നവും
മടങ്ങുന്നു ഞാൻ എൻ പിഞ്ചു ബാല്യത്തിലേക്കിന്നുമേ
മടങ്ങുന്നു ഞാൻ എൻ മറവി തൻ കൂടെയായ്
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|