അഭാവം  - പ്രണയകവിതകള്‍

അഭാവം  

നീ തിരിഞ്ഞു നടന്ന ഓരോ കാലടികളിലും
എന്റെ കണ്ണിരും വേദനയും രേഖപെടുത്തിയിരുന്നു
എന്റെ അശ്രുക്കൾ നിനക്കായി
പ്രാർത്ഥനകൾ പൊഴിക്കുന്നു
നീ കണ്ടിട്ടും അറിയാതെ പോയ
എന്റെ വിയർപ്പുതുള്ളികൾ
നിനക്കായ് വറ്റിവരണ്ടു പോയിരിക്കുന്നു
കുളിരായി മാറ്റിയ രോമകൂപങ്ങൾ
ഉയിർത്തെഴുന്നെല്പ്പിനായി ദാഹിക്കുന്നു
എന്റെ നിശ്വാസം പോലും നീയില്ലാത്തറിഞ്ഞു
ശ്വാസം മുട്ടുന്നു
ഞരമ്പുകളിൽ ചോര തുള്ളികൾ
തണുത്തുറഞ്ഞു പോവുന്നു
ചിതറിയ തീ അമ്പു കളായി മനസ്സ്
നിന്നെയോർത്ത് വെന്തുരുകുന്നു
ഒന്നറിയുക
നീയില്ലാത്ത ഇവിടം ശൂന്യ മാണ്
ഇരുട്ടിന്റെ അഗാധ തയിലെ
ഏതോ ഗർത്തത്തിലെന്ന പോലെ
ശൂന്യതയിലാണ് ഞാനും ...


up
0
dowm

രചിച്ചത്:Vidhyasudheer
തീയതി:24-03-2016 12:30:14 PM
Added by :Vidhya
വീക്ഷണം:304
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :