****ജീവിതം ****
******ജീവിതം******
വിധിയല്ല ജീവിതം അകലെ തിരിഞ്ഞു നോക്കുന്നു ഞാൻ ചിരി മാഞ്ഞൊരീ പിഞ്ചു ബാല്യങ്ങൾ കാണുവാൻ
ഓർമ്മക്കൻ പുസ്തക താളിൽ വരച്ചൊരീ കരിമഷി പടർന്നൊരാ ബലിമൃഗങ്ങൾ........
വിധിയോടു പൊരുതി പിടഞ്ഞു വീഴുന്നവർ
ചുടുചോര ഊറ്റി കുടിക്കുമീ ഭൂമിയിൽ
ഇതു ചൂടേറും മരുഭൂമിയോ അതോ
മരുപച്ചയാൽ കാപട്യമേറിടും മനുജനോ
എന്തിനിനിയും മൗനം നിശ്ചലം നിത്യവും പൊരുതാതെ വിധിയെ പഴിക്കവേ നീ '
മൂക സാക്ഷിയായ് സഞ്ചാരിയായി ഞാനിന്നു ഈ വഴിവക്കിൽ വീണുടഞ്ഞൊരീ ചില്ലു ജാലകമായ്
വിധിയല്ല ജീവിതം കഥയല്ല ജീവിതം കതനങ്ങൾ തീർത്തൊരി കടലല്ലേ ജീവിതം
ഒരു വരി കൂടി കുറിക്കേണ്ടു ഞാൻ ഇന്നും വിധി എന്റെ തോഴൻ പഴിക്കില്ല ഞാനും
ഒരു വാക്കു കൂടി ഞാൻ കുറിക്കുന്നു ചുവടെ വിധിയോടു പൊരുതി ജയിച്ചീടു നീ.,,,,
* * * * * ദേവൻ * * * * *
Not connected : |