ശിശിരത്തിലെ ഗുൽമോഹർ
ഗുൽമോഹർ പൂക്കൾക്ക് നിറം ചുവപ്പ്
പ്രണയത്തിനും..
രക്തത്തിനും നിറം ചുവപ്പ്
രക്ത ബന്ധത്തിനും..
ഋതുമാറി പൂത്ത ഗുൽമോഹർ പൂവിനു
ശിശിരത്തോട് പ്രണയം
വേനൽ വരുംമുംപ് ശിശിരത്തോടൊപ്പം ഓടിയൊളിച്ചു
മരണത്തിനു മുംപുള്ള വെപ്രാളത്തിലെ
പ്രണയകാലത്തേക്ക് പറന്നകന്നു അവർ
ഇണയുടെ മിഴിയിലെ താരകമായ്
സ്വപ്നത്തേരിൽ പറന്നകന്നവർ
ഗുൽമോഹർ മരം വേനലിൽ ഇലപൊഴിച്ചു
നാണക്കേടോർത്ത്
വേരുകൾ തേടിയലഞ്ഞു
ഓടിയൊളിച്ച പൂവിനെ ചുട്ടെരിക്കാൻ
ഋതുക്കൾ പിന്നെയും മാറി മറഞ്ഞു
പൂവിനു മോഹം കാതലിനെ കാണാൻ
ശിഖരത്തെ കാണാൻ
രക്തം, ബന്ധത്തെ തേടിവന്നപ്പോൾ
രക്തബന്ധം ദാഹം തീർത്തു
രക്തത്തിൽ അഗ്നിയഭിഷേകം നടത്തി
വേനലിലെ ചൂടിൽ ചുട്ടെരിച്ചു ആ വേനൽപ്പൂവിനെ
അറിഞ്ഞിരുന്നില്ല അവർ
കാലത്തിനും മായ്ക്കാൻ പറ്റാത്ത
നിറത്തിൽ ചാലിച്ച ചുവപ്പായിരുന്നു..
രക്തബന്ധത്തിനെന്ന്..
വർണ്യാവർണ്ണങ്ങളിൽ
ചാലിച്ച കറുപ്പ് കലർത്തിയ ചുവപ്പ്.
Not connected : |