*മഴയുടെ ഓർമ* - പ്രണയകവിതകള്‍

*മഴയുടെ ഓർമ* 

*****മഴയുടെ ഓർമ******

മഴയുടെ സംഗീതം നിൻ സ്വരം പോലെ മൃദുലമായിരുന്നു എന്നും

ദലമർമരങ്ങളാൽ പുളകിതനായ രാവുകളെ കുളിരണിയിക്കാൻ ഒരു മഴയായ് നീ വന്നെത്തി

നീർകണ ചുംബനങ്ങളാൽ മൂടിയ പുൽനാമ്പുകളെ പോലെ നീയും എന്നിൽ മനോഹാരിത നിറച്ചു.

ഒടുവിലീ ഇളം തെന്നൽ വീശിയടിച്ചപ്പോൾ ഞാൻ നിന്നിൽ അലിഞ്ഞു ചേർന്നു

പിന്നെ കടന്നു വന്നത് പ്രണയത്തിന്റെ നാളുകൾ മഴയിൽ കുതിർന്ന മധുര പ്രണയം

ഈ മഴയത്തും ഓർമകൾക്ക് സുഗന്ധമാണ്
അരിമുല്ല പൂക്കൾ വിടർന്ന രാവിന്റെ ഗന്ധം

പ്രണയം .നിലക്കുന്നില്ല മഴയുടെ കൂടെ ഞാനും പ്രണയ പരവശനാകുന്നു

ഇന്നും...............


up
0
dowm

രചിച്ചത്:അമൽദേവ് ജയൻ ചിറയ്ക്കൽ
തീയതി:30-03-2016 08:45:19 PM
Added by :AMALDEV JAYAN
വീക്ഷണം:436
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :