കെട്ടുകഥ       
    പരിഭവം പടര്‍ന്ന നിന്‍  മിഴികളില്‍
 പ്രണയമുണ്ടായിരുന്നോ...അതോ,
 മരുഭൂമിതന്‍ അനന്തതയില്‍ ഞാന്‍ 
 കണ്ട മരീചികയോ...?
 
 ഇനി വരില്ലെന്നു യാത്രാമൊഴി നല്‍കി
 നിന്‍  പുഞ്ചിരി പടിയിറങ്ങിയപ്പോള്‍,
 വിറയാര്‍ന്ന ചുണ്ടുകള്‍ മറുപടിയ്ക്കായ്
 വാക്കുകള്‍ തിരിഞ്ഞു.
 
 ഇന്നെന്‍റെ വരികളില്‍ ദുഃഖമില്ല,
 ഹര്‍ഷാരവമില്ല..,
 ജീവിതഗന്ധികള്‍ ഒന്നുമില്ല.
 വികാരശൂന്യമായ വെറും അക്ഷരങ്ങള്‍
 ചേര്‍ത്ത് ഞാന്‍  തീര്‍ത്ത
 ഒരു കെട്ടുകഥ.
 
      
       
            
      
  Not connected :    |