പ്രണയിനിക്ക്.....  - തത്ത്വചിന്തകവിതകള്‍

പ്രണയിനിക്ക്.....  

ഒലിച്ചിറങ്ങുന്ന ജീവിതത്തിന്‍റെ ഉഷ്ണചാലുകളില്‍,
വിണ്ടുകീറപെട്ട ഹൃദയത്തിന്‍റെ വേവലുകള്‍ക്കിടയില്‍ ,
മങ്ങികത്തുന്ന കരിന്തിരിയുടെ നിഴലുകള്‍ക്കിടയില്‍,
ഇന്ന്, നിന്‍റെ മുഖമുണ്ട് .
താഴ്‌വരയില്‍ മഞ്ഞിരങ്ങുന്നത്‌ പോലെ;
വസന്തത്തില്‍ കരിവണ്ടുകള്‍ മൂളിപാടും പോലെ;
മഴ കാറിനാല്‍ മയില്‍പേടകള്‍ ഇളകിയാടും പോലെ,
ഹൃദയത്തിന്‍റെ ഇടഭിതിയില്‍ -
പ്രണയത്തിന്‍റെ ചാറ്റല്‍ മഴ പെയ്യ്യാറുണ്ട്.
ആത്മാവിന്‍ അന്തര്‍ ദാഹങ്ങളിലെ കല്പനകള്‍-
ഇന്ന് നിന്നെ കുറിച്ചാണ്.
നിന്‍റെ ഓരോ ചുടുനിശ്വാസവും വന്നുതട്ടുന്നത് -
എന്‍റെ കവിള്‍തടങ്ങളില്‍ ആണ്.
എന്‍റെ ഓരോ കാഴ്ചയുടെയും പ്രതിഫലനം ,
നിന്‍റെ നയനങ്ങളിലാണ്‌ ഞാന്‍ കാണുന്നത്.
എന്‍റെ ഓരോ സ്വപ്നങ്ങളുടെയും സന്തോഷങ്ങള്‍ -
നിന്നിടോത്താണ് ഞാന്‍ ആഘോഷിക്കാറ്.
എന്‍റെ ഓരോ അണുവും തുടിക്കുന്നത്-
നിനക്ക് വേണ്ടി ആയിരുന്നു...
ഒവ്വ് ,വയ്യാതായിരിക്കുന്നു..നിയില്ലാത്ത ജീവിതം.
നിന്‍റെ സാമീപ്യമില്ലാതെ , ഇനിയെനിക്ക് ദുസ്സഹം...
ഞാന്‍ തിരിച്ചറിയുന്നു ,
അറിയാതെ...അറിയാതെ..ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു.
എന്നിലെ മരുഭുമികളില്‍ നിയായിരുന്നു കുളിര്‍മഴ..
എന്നിലെ സങ്കടങ്ങളില്‍ നിയായിരുന്നു സാന്ത്വനം ..
എന്നിലെ സന്തോഷങ്ങളില്‍ നിയായിരുന്നു തേന്‍മഴ..
ഇനി എന്‍റെ പ്രഭാതങ്ങള്‍ നിനക്കുവേണ്ടി
എന്‍റെ ധമനികളില്‍ ഒഴുകുന്ന രക്തം,
നിന്‍റെ ചലനങ്ങള്‍ക്ക് വേണ്ടി ...
എന്‍റെ ജീവിതം മുഴുവന്‍ നിനക്ക് വേണ്ടി....


up
0
dowm

രചിച്ചത്:കുഞ്ഞ്
തീയതി:03-03-2011 05:09:27 AM
Added by :ratheesh
വീക്ഷണം:504
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :