ശാരികേ ........... - പ്രണയകവിതകള്‍

ശാരികേ ........... ശാരികേ ഈ രാവില്‍പോരൂ പോരൂ പോരൂ നീ
പൊന്‍വസന്തമേ രാഗലോലയായ്‌
ഒഴുകിയോഴുകി വരുമോ....
കളഭ ചന്ദനം ചാര്‍ത്തി നില്‍ക്കുമീനീലരാവിലായീ
ദേവീ നീയെന്‍ഗാനം പാടൂ പാടൂ

അണയുക മധുമൊഴി അരികെ അനുപമ
ലഹരിയിലോഴുകുക മൃദുലേ
പ്രിയമാനസത്തിന്റെ സ്വപ്നങ്ങളില്‍
സ്വരരാഗസുന്ദര ഗീതങ്ങളായ്
കേള്‍ക്കുന്നു ഞാന്‍നിന്റെ രാഗങ്ങളെ
ഈണമാര്‍ന്നരികില്‍ഓളമായഴുകി
ആര്‍ദ്രയാകുമോ ദേവകന്യ നീ


മതിമുഖി പ്രിയസഖി അരികെ മൃദുപദ
ചലനവും ജതികളും എവിടെ
അനുരാഗസുന്ദര സ്വപ്നങ്ങളില്‍
ചിലങ്കകള്‍അണിയുന്നുനിന്നോര്‍മ്മകള്‍
തേടുന്നു ഞാന്‍നിന്റെ ഭാവങ്ങളെ
താളമാര്‍ന്നരികിലോളമായോഴുകി
ആര്‍ദ്രയാകുമോ സോമ കന്യ നീ


up
0
dowm

രചിച്ചത്:sreekumar
തീയതി:12-04-2011 10:14:24 AM
Added by :sreekumar sreemangalam
വീക്ഷണം:450
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :