നിശബ്ദ പ്രണയം
മഴവില്ല് കണ്ടു മന്ദമാരുതൻ
മെല്ലെ പുഞ്ചിരി തൂകി
കുളിർ കാറ്റു വീശി മെല്ലെ മൊഴിഞ്ഞു
കൊച്ചു പെൺ കൊടിയെ പോൽ
വർഷം തൻ ഹർഷാരവം കണ്ടു
കാർമുകിലിൻ ചിത്രപ്പണി കണ്ടു
ഉരുണ്ടും നിവർന്നും നൃത്തം വച്ചും
സകലകലാ വല്ലഭനെ പോൽ
ചടുല താളത്തിനൊപ്പം പിടിച്ചും
കുളിർ മാരി പൊഴിച്ചു മരുഭൂവിൽ
ദാഹിച്ചു നിന്ന മണൽതരികൾ
കൊതിയോടെ വിണ്ണിനെ നോക്കി
ധരണിയെ ചുംബിക്കുവാൻ
മൽസരിച്ച ചെറു പവിഴ തുള്ളികൾ
മഴ പെയ്ത മണ്ണിൻ സുഗന്ധം
മനസിനെ മദിക്കുന്ന സുഗന്ധം
പഴയ ഓർമകളിൽ എൻ മനം
പുതു പല്ലവികൾ തിരഞ്ഞു
എത്ര ഓർത്താലും സ്വാദാണ് അവക്കിന്നും
കുളിർ മഴ പോലെ പ്രിയങ്കരം
വാനം ഭൂമിക്കു നല്കിയ
പ്രണയ ലേഖനമീമഴ
അതിൽ രമിക്കുന്ന കമിതാക്കൾ തൻ
സ്വർഗ്ഗീയ നിമിഷമീ ഗന്ധർവ മഴ
വിസ്മൃതികളിൽ മുഴുകി
ഒന്നാകാനായി കൊതിക്കും
നിമിഷമാണീ മഴ
ഏറെ ഇഷ്ടമാണ് എനിക്കീ മഴ
Not connected : |