ഒരോർമ - തത്ത്വചിന്തകവിതകള്‍

ഒരോർമ 

ഒരു വേനൽമഴ പെയ്തൊഴിഞ്ഞപ്പോൾ,
അതിലൂടെ മണ്ണിന്റെ ഗന്ധം കാറ്റിലലിഞ്ഞപ്പോൾ,
ശിശിരത്തിൽ പൊഴിയുന്ന ഇലകൾ കണക്കെ ,
ഓർമകൾ എന്നിലെ എന്നെ ഉണർത്തുന്നു-
സ്നേഹം അറിഞ്ഞ നാളുകൾ തൊട്ട്,
ജീവന്റെ സത്തം മുഴുവൻ പകർന്ന്-
സ്നേഹിച്ച ഒരു പെണ്ണിന്റെ ഓർമകൾ ,
ഒരു പുല്ലാംകുഴൽ തന്റെ നാദങ്ങലെയെന്നപൊൽ,
വിടരാൻ വെമ്പുന്ന പൂമൊട്ടു വസന്തത്തെയെന്നപൊൽ,
സ്നേഹിച്ചു ഞാൻ അവളുടെ പാദങ്ങൾ പതിഞ്ഞ ,
മണതരികളെയും ,
അവളെന്റെ ആത്മാവിൻ ഭാവമായി മാറട്ടെ ,
എന്നോർമകൾ ജീവിക്കും വരെയെങ്കിലും ......


up
0
dowm

രചിച്ചത്:രഞ്ജിത് അമ്പലപറമ്പത്ത്
തീയതി:11-04-2016 12:54:45 AM
Added by :renjith
വീക്ഷണം:175
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :