'ഇവിടം സ്വർഗമാണ്
ഇവിടമെത്ര നിശബ്ദത .....
നിതാന്തമായ ശാന്തത....
നനുനനുത്തൊരു ശുന്യത ....
കനലണഞ്ഞ കനവുപോൾ ...
വശ്യ സുന്ദരം ,സുഖകരം ...
ഉടലിനെ മുടുമീ ശ്വേത വർണ്ണ പുടവകൾ
ശിശുവായ് വരുമ്പോഴും
പിന്നെയിങ്ങനെ ശവമായി മാറുമ്പോഴും
ശ്വേത വർണ്ണം നിശ്ചയം ....
ആഴിതന്നഗാധതയിലോ ...
ആകാശത്തിനു മേലെയോ
എവിടെയാണീ ചന്ദന തണുപ്പിൻ ഉറവിടം
എവിടെയാണെങ്കിലും
സ്വർഗമാനിവിടം നിശ്ചയം ....
Not connected : |