സുവർണ്ണ കാലം  - ഹാസ്യം

സുവർണ്ണ കാലം  


എത്രയോ കാലമായി നാം കാണാൻ കൊതിച്ച
നമ്മുടെ സ്വന്തം എം. എൽ. ഇതാ ഉമ്മറത്ത്...
മരിച്ച പരേതന്റെ വീട്ടിൽ രാഷ്ട്രീയ നേതാക്കളുടെ
നീണ്ട നിരതന്നെ നിലയുറപ്പിച്ചിട്ടുണ്ട്....
തെളിയാത്ത കൊലക്കേസ് തെളീച്ചേ ഇനി
ഈ നാട്ടിൽ കാലുകുത്തുമെന്ന് ഉത്ഘോഷിക്കുന്നു....
തേനും പാലും നൽകി താരാട്ട് പാടുമെന്നു വരെ...
കേൾക്കാൻ കൊതിച്ച വാഗ്ദാനങ്ങളാൽ മനം കുളിർപ്പിച്ചു...
ദുരന്ത മുഖത്ത് പതറാത്ത കരുത്തരായ
അനേകം സേവാ സംഘങ്ങൾ...
ഇതുവരെ കിട്ടാത്ത വെള്ളത്തിനുറവകൾ എവിടേ നിന്നോ
വീട്ടു മുറ്റത്തെന്നും വന്നണയുന്നു...
ജനന സർട്ടിഫിക്കറ്റ് മുതൽ മരണ സർട്ടിഫിക്കറ്റ് വരെ എല്ലാം
താമസം വിന പൂർത്തിയായി വീട്ടുപടിക്കളിൽ ചെന്നെത്തുന്നു...
വിധവാ പെൻഷനും വാർധക്യകാല പെൻഷനും
വേണ്ടേ എന്നന്യേഷിച്ചു സദാ സേവകരായി എത്ര പേർ...
വീട്-വിവാഹ സഹായ നിധികളും എത്രയോ...
ഗൾഫുകാരനും ഉണ്ട് മെച്ചങ്ങൾ ഏറെ...
നാട്ടിലേക്ക് ഫ്രീ റിട്ടേൺ ടിക്കെറ്റുകൾ സുലഭം....
എന്തൊരു സുവർണ്ണ കാലമാണിത്...
മാവേലി വാണിരുന്ന കാലമോ അതോ
മാനുഷ്യരല്ലാം നന്നായിത്തീർന്നതോ...
ഈ ഇലക്ഷൻ കാലമൊന്നു നീട്ടിക്കിട്ടിയിരുന്നെങ്കിൽ
സ്വപ്‌നങ്ങൾ കണ്ടെങ്കിലും സുഖിക്കാമായിരുന്നു...


up
1
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:16-04-2016 06:47:03 PM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:271
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :