പിറവി
പിറവി
。。。
ഒരു പൂവായി വിരിഞ്ഞു
പൂമണം പടർത്തി, ഈ
നാടിൻ്റെ ദുർഗന്ധം അകറ്റണം ...
ഒരു മരമായി വളർന്നു
ചില്ലകളിൽ കാക്കയ്ക്കും
കിളികൾക്കും കൂടൊരുകണം,
മണ്ണിനെ പുണർന്നു തളർന്ന
കർഷകനെ തണലാകണം!
ഒരു പുഴയായി ഒഴുകി
ഈ വരണ്ട ഭൂമിയെ വീണ്ടും
ധന്യയാകണം!!
ഒരു മഴയായി പെയ്ത
കഴുകി കളയണം പല
നിറങ്ങളിൽ പൂശിയ ജാതി മതങ്ങളെ!!
ഒരു പൂവായി മരമായി
പുഴയായി മഴയായി_
ശേഷമൊരു മനുഷ്യനായി പിറക്കണം
മനുഷ്യനായി ജീവിക്കണം
മനുഷ്യനായി മരിക്കണം!!!
വീണ്ടും
മണ്ണിൽ അലിഞ്ഞൊരു
ചെടിയായി വളരണം,
പൂവായി വിരിയണം ...
അജു
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|