എൻ്റെ കുലം  - തത്ത്വചിന്തകവിതകള്‍

എൻ്റെ കുലം  

എൻ്റെ കുലം

നഗ്നനായി പിറന്നു വീണു ആ കീറിയ പായയിൽ അമ്മ തൻ ചൂടേറ്റ് ചേറിൽ കളിച്ചുവളർന്നു
എൻ്റെ കുലത്തെ കീഴാളനെന്നും
ദളിതനനെന്നും വിളിച്ചു
എനിക്കുമുണ്ടൊരു ഹൃദയം, ഞാനും നടക്കും ചിരിക്കും ചിന്തിക്കും എന്നിട്ടും എൻ്റെ കുലത്തെ മനുഷ്യർയെന്ന് വിളിച്ചില്ല ..
എൻ്റെ കുലത്തിൻ്റെ ചോരയിലും നീരില്ലുമുണ്ടായ ധാന്യങ്ങളും പഴവർഗ്ഗങ്ങളും അവർ കഴിച്ചു
സവർണ്ണതയിൽ അഹങ്കരിച്ച അവർ ഒരു സ്ത്രീയെ പ്രണയിച്ച
എന്നെ പാടവരമ്പിലിട്ട് വെട്ടി
അവൾ ഉന്നതകുലജാത ഞാനോ?
അതാണെന്റെ തെറ്റ് ...
നഗ്നനായി പിറന്നു വീണ ഞാൻ
നഗ്നനായി മരിക്കുന്നു ...

അജു


up
0
dowm

രചിച്ചത്:അജുലാൽ (അജു)
തീയതി:21-04-2016 10:54:39 PM
Added by :Ajulal.A
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :