വെറുക്കുന്നു എന്ന ആ വാക്ക് - തത്ത്വചിന്തകവിതകള്‍

വെറുക്കുന്നു എന്ന ആ വാക്ക് 

മരിക്കും മുന്‍പേ മരിച്ചവരും,
മരിച്ചിട്ടും മരിക്കാത്തവരുമുള്ള
ഈ നാട്ടില്‍ .

പണ്ടൊരു മാര്‍ച്ച് മാസത്തില്‍ ,
ഞാന്‍ നീട്ടിയ താളില്‍
മറക്കില്ല ഒരിക്കലും എന്നു നീ കുറിച്ചു.

അന്നുനീ കുറിച്ച വാക്കുകള്‍ ,
മറന്നു പോയ നിന്നോട് :-

ഇനിയും സമയമുണ്ടീ-
ചിത കത്തിയമരാന്‍ !
അന്നു നീ കുറിക്കേണ്ട വാക്കിനായി
ഇന്നീ ചിത കാക്കുന്നുണ്ട്!.

ഇനിയും താളുകളേറെയുണ്ട്
നിന്റെ ജീവിതത്തില്‍ ,

കാത്തു നില്‍ക്കാതെ കുറിക്കുക
ഈ നാളങ്ങളിലെങ്കിലും
വെറുക്കുന്നു എന്ന ആ വാക്ക്.


up
0
dowm

രചിച്ചത്:മുഹമ്മദ്‌ സഗീര്‍
തീയതി:19-07-2011 07:10:23 PM
Added by :prakash
വീക്ഷണം:417
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me