റൌണ്ടിലെ സിഗ്നലുകള്‍ - തത്ത്വചിന്തകവിതകള്‍

റൌണ്ടിലെ സിഗ്നലുകള്‍ 

മ്യൂസിയം റൌണ്ടില്‍ ,
ചുവപ്പേറ്റ്
നിശ്ചലമായ
മീറ്ററിളകുന്നതും
കാത്ത് ക്ഷമ നശിച്ച,
കാലുകള്‍ ചുവപ്പ്
പ്രകാശിപ്പിച്ചു
കൊണ്ടിരിക്കുന്നു!.

പിന്നീട് തെളിഞ്ഞ,
പച്ചയിലൂടെ
പായുന്ന
സമയങ്ങളുടെ
നീണ്ടനിര,
ചുവപ്പുതെളിയുന്നതും
കാത്തുനില്‍ക്കുന്ന
വഴിയാത്രക്കാരുടെ
ആയുസിനെ കൊന്നു-
കൊണ്ടിരിക്കുന്നു!.

ഇതിനിടയില്‍ ,
ക്രോസ്പാസില്ലാത്ത
റോഡുമുറിച്ചു കടക്കാന്‍
വാഹനങ്ങളുടെ
ഒഴിവുകാത്തുനില്‍ക്കുമ്പോള്‍
സൂര്യകിരണം ഉച്ചിക്കു പിന്നിലടിച്ചു
ഞാന്‍ റോഡിലേക്ക് വീണു!

ഞൊടിയിടയില്‍ എന്നെ
ചതച്ചരച്ചു കടന്നുപോയ
വാഹനങ്ങളുടെ
കണക്കെടുക്കുമ്പോഴായിരുന്നു,
അതെന്റെ നിഴലായിരുന്നുവെന്നു
ഞാന്‍ അറിഞ്ഞത്!


up
0
dowm

രചിച്ചത്:മുഹമ്മദ്‌ സഗീര്‍
തീയതി:19-07-2011 07:07:57 PM
Added by :prakash
വീക്ഷണം:303
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me