ഗ്രീഷ്മം  - ഇതരഎഴുത്തുകള്‍

ഗ്രീഷ്മം  

ഗ്രീഷ്മം

കൊയ്തൊഴിഞ്ഞ പാടത്ത്
ഒരു പകല്‍പ്പക്ഷി
വെയിലേറ്റു വീണു..
ചത്തുവീണ ആ പക്ഷിക്കായി
കർഷകൻ കലപ്പകൊണ്ടൊരു
കുഴിയെടുത്തു അതിനു മുകളിലായി
ചുവന്ന കടലാസപൂക്കൾ വിതറി
ഗ്രീഷ്മച്ചൂടിൽ
കാലമെത്തും മുന്നെ താഴെ വീണ
പകൽപ്പക്ഷി...
കറുത്തിരുണ്ട വേദനകളിൽ
കർഷകൻ്റെ
വരണ്ടുപൊട്ടിയ ഹൃദയം
വേരുകള്‍ തേടുന്ന ഭൂമിയായി
അവനെ തലോടാൻ
രണ്ടു കരിയിലകളെയെങ്കിലും വീഴ്ത്താനാവാതെ തൊട്ടടുത്ത്‌
ചലനമറ്റുനില്ക്കുന്ന
ഉണക്കമരത്തിൻ ശിഖരങ്ങൾ
മഴയ്ക്കായി കൊതിച്ചു ...
അജു


up
1
dowm

രചിച്ചത്:അജുലാൽ (അജു)
തീയതി:24-04-2016 11:11:07 PM
Added by :Ajulal.A
വീക്ഷണം:231
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :