അമ്മയും രാത്രിമഴയും  - ഇതരഎഴുത്തുകള്‍

അമ്മയും രാത്രിമഴയും  

അമ്മയും രാത്രിമഴയും
。。。。。。。。。。
പൊട്ടിയ ഒാടിലൂടെ വീണൊരു തുള്ളിയാണ്
എനിക്ക് രാത്രിമഴ
തകരപ്പാട്ടയിൽ വീണോരൊ
തുള്ളിയും താരാട്ടുപാട്ടിനു
താളമായി..
ഒട്ടിയ വയറുമായി കൂടപ്പിറപ്പിനെ
കെട്ടിപ്പിടിച്ചു അമ്മ തൻ
ചൂടിൽ ഉറങ്ങി ...
അമ്മയൊരു കുടയായി
രാത്രമഴയിൽ നനഞ്ഞു വിറച്ചു ...
പൊട്ടിയ ഒാടിലൂടെ വീണൊരു തുള്ളിയാണ്
എനിക്ക് രാത്രിമഴ...
അജു


up
1
dowm

രചിച്ചത്:അജുലാൽ (അജു)
തീയതി:24-04-2016 11:06:04 PM
Added by :Ajulal.A
വീക്ഷണം:176
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :