കുറുമ്പു കാട്ടല്ലേ കണ്ണാാ.....
ഗോപബാലൻെ്റ നാട്യയാമങ്ങൾ കണ്ടുനിന്നലോകം
എന്നും വാഴ്ത്തീടുന്നൂ നിൻെ്റ നാമം കണ്ണാ ...
ഗുരുവായുപുരേശായ ലീലാവിലാസകണ്ണാ
കാളീയനിഗ്രഹേ മാധവാ ഹരേ....
രാധാപ്രണയായ രാധികാ വല്ലഭായ
ശ്രീഹരീ നന്ദനാ കളിയാടിവാ...
ഗോപബാലൻെ്റ നാട്യയാമങ്ങൾ കണ്ടുനിന്നലോകം
എന്നും വാഴ്ത്തീടുന്നൂ നിൻെ്റ നാമം കണ്ണാ ...
മുരളിയൂതി നീ മങ്കമാരൊത്തുനൃത്തമാടിയോ കണ്ണാ
വിരഹദുഖംനെഞ്ചിലേറ്റി രാധ നിൽപ്പുദൂരെ...
മണ്ണുതിന്നുനീ പുഞ്ചിരിച്ചുടൻ അമ്മ വന്നുചാരെ
ഉള്ളിരുള്ളോരുലകമന്നമ്മകണ്ടമ്പരന്നുവോ...
കൊച്ചുകാലിനാൽ പിച്ചവച്ചുനീ വെണ്ണകവർന്നപ്പോൾ
കൊഞ്ചിനിൽക്കുമാ പിഞ്ചുബാലൻെ്റ വദനമെന്തുഭംഗി...
ഗോപബാലൻെ്റ നാട്യയാമങ്ങൾ കണ്ടുനിന്നലോകം
എന്നും വാഴ്ത്തീടുന്നൂ നിൻെ്റ നാമം കണ്ണാ ...
കേളിയാടി നീ കൂട്ടുകാരൊത്തു ചേലകവർന്നില്ലേ
കണ്ണാ നാണമോടവർ ഗോപസ്ത്രീകൾ കെഞ്ചിനിന്നില്ലേ...
അന്നുപെയ്തമഴയിൽ ഗോകുലം പേടിപൂണ്ടനേരം
ഗോവർദനക്കുട ചൂടിലോകം നിൻ മായകണ്ടു നിന്നു...
ഗോപബാലൻെ്റ നാട്യയാമങ്ങൾ കണ്ടുനിന്നലോകം
എന്നും വാഴ്ത്തീടുന്നൂ നിൻെ്റ നാമം കണ്ണാ ...
Not connected : |