ആണെഴുത്ത്✍
സ്ത്രീയിന്ന് വെറുമൊരു അബലയല്ല
അവളിന്ന് വെറുമൊരു ചപലയല്ലോ
പുരുഷനെ പോലെ
ശക്തയാവാൻ
ലാഭേഛയുള്ളവർ വന്നു ചൊല്ലീ
നീ നിന്റെ മേനി പുറത്തു കാട്ടൂ
അതിലൂടെ നീയങ്ങു ശക്തയാകും
ഇതു കേട്ടു തൻ ബുദ്ധി പാതി നിർത്തി
വേദാന്തമായവരേറ്റുചൊല്ലി
ഈ കാഴ്ച്ച കാണുവാനിമ്പമുള്ളാ
ചാനൽ പരുന്ത് പറന്നു വന്നൂ
സ്രോതത്തിൽ വന്നു മൊഴിഞ്ഞു മെല്ലേ
ഞാനിന്നു വെള്ളരിപ്രാവതല്ലോ
നിൻ ശക്തിയെല്ലാം പുറത്തെടുക്കൂ
അതിലൂടെ നമുക്കിന്ന് ശക്തയാകാം
ശക്തി തൻ തത്സമയ കാഴ്ച്ച കാട്ടാൻ
ഞാനൊന്നു ചുറ്റിലും പറന്നിടട്ടേ
മാറുമറക്കുവാൻ തൻ മാറു
പകുത്തൊരു സാവിത്രിയിന്നില്ലാ
അവളെയിന്നാരും സ്മരിച്ചതില്ലാ
എന്റെപൂർവ്വികർ കാട്ടുമനുഷ്യരാം അന്നവർ നഗ്നരായ് കാട്ടാളൻമാരുമായ്
വർഷാന്തരങ്ങൾ കടന്നുപോയി
നഗ്നത മറച്ചവർ സംസ്ക്കാര സമ്പന്നരായ് ..
പെങ്ങളായ് കാണുവാൻ പറയുന്ന ലോകമേ
എൻ മാതുലനിതു ചൊല്ലിയാൽ
ഇന്നു ഞാനില്ലെന്നറിഞ്ഞീടുക
ലജ്ജയെന്നുള്ളത് പുണ്യമായ് കണ്ട
മങ്കമാരില്ലിന്ന് പാരിലെങ്ങും
വൈരാഗ്യമേറിയൊരു വൈദികനല്ല ഞാൻ
ശഭളമോഹക്കനവിന്റെ യൗവ്വനം
ഇന്നു നീ ആരുടെ തപോബലമളക്കുന്നു
വിശ്വമിത്രകഥയിലെ മേനകയായി നീ
ആ മഹാമുനിയിന്ന് തൂകു മരചുവട്ടിലും
അവളിന്ന് പീഡനകഥയിലെ നായിക
അന്നവും തുണയുമവൻ തന്നെ
കംസനായ് കാണുന്നതെന്തു നീയിങ്ങിനേ...??
✍ സമീർ എം ടി
Not connected : |