ചില ഭ്രാന്തൻ സ്വപ്‌നങ്ങൾ ... - തത്ത്വചിന്തകവിതകള്‍

ചില ഭ്രാന്തൻ സ്വപ്‌നങ്ങൾ ... 

നിന്റെ കണ്ണിന്റെ തീഷ്ണ ഭാവങ്ങൾ
എന്റെ പ്രാണന്റെ ചുണ്ടിനെ
കൊത്തിവലിക്കുമ്പോൾ ...
ചോരവിഴുങ്ങി ചുവന്ന മനസ്സിൽ
കയ്ക്കുന്ന ചിന്തകൾ ചേതനഅറ്റ്
ജടമായ്‌ മാറുന്നു........
വെറുമൊരു ആലിംഗനത്തിൽ നിന്റെ
കൈത്തണ്ടയിലെ നീലഞ്ഞരമ്പുകൾ
എന്റെ ഹൃദയത്തിൻ വീണയിൽ
തന്ദ്രികൾ മുറുക്കുമ്പോൾ
ജീവനെ ചുറ്റിപിണയുന്നു ആത്മാവിൽ
ആയിരം പ്രണയ രാഗങ്ങൾ ...
വിഭ്രാന്തമേതോ ക്ഷണിക സ്വപ്നത്തിൽകണ്ട
വിരുന്നുകരാൻ നീ ....ഒടുവിൽ
പ്രണയത്തിൻ കടൽ വറ്റിച്ചു
കണ്ണുനീർ ഉപ്പെടുത്തു നീറുന്ന ഹൃദയത്തിൻ
മുറുവിൽ തേച്ചുരസിച്ചു നടന്നകലുന്നു .........


up
0
dowm

രചിച്ചത്:SOORYA
തീയതി:02-05-2016 03:12:20 PM
Added by :soorya
വീക്ഷണം:271
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :