ജിഷ - മലയാളകവിതകള്‍

ജിഷ 

ജിഷ നീയിന്ന് കേരളമനസ്സിനെ ആടിയുലയ്ക്കും കേവലമാം ഒരു നാമം മാത്രമല്ല

കൈരളിയുടെ കണ്ണുനീരിൽ കുതിർന്നു നീറും നൊമ്പരമാണ്

പുറമ്പോക്കിൽ പിറന്നൊരു പൂമൊട്ടായിരുന്നു നീ

ഏകയായ അമ്മതൻ രക്തംവിയർപ്പായൊഴുക്കിയൊരുഅധ്വാനത്തിൽ

നീയോരു സുന്ദര പുഷ്പമായ് വിരിഞ്ഞു വിടർന്നമ്മതൻ ശോഭന സ്വപ്നമായ്

പ്രതീക്ഷയുടെ പ്രസന്നഭാവങ്ങളാൽ പഠനത്തിലും പരിമളമായ് പടർന്നു നീ .

ജീവിതപ്രതിസന്ധികളിൽ പതറാതെ പൊരുതി നീ നിയമജ്ഞയായി മാറി.


വേട്ടയാടാൻ തക്കംപാർത്തു നടന്നൊരു ഹിംസ്രമൃഗത്തിൻ

കാമദാഹമാർന്ന തൃഷ്ണ നിന്നിൽ പതിഞ്ഞതിൽ
അജ്ഞരായിരുന്നു നീയുമമ്മയും

ദൈവങ്ങളും പ്രകൃതിയും പോൽ കണ്ണടച്ചിരുട്ടിലാക്കിയൊരു പകൽ

അടങ്ങാത്ത കാമഭ്രാന്തിൻ കരാളഹസ്തങ്ങളിൻ ക്രൂരതയിൽ നീ പിടയുമ്പോൾ

ആരുമറിഞ്ഞില്ല നിസ്സഹായാം നിൻ പ്രാണവേദനയും ആരുമേ കേട്ടില്ല നിൻ ദീനരോദനവും



ഇതളുകൾ ചീന്തിയെറിയപ്പെട്ട രക്തപങ്കില പുഷ്പമായ് നീ പിടഞ്ഞൊടുങ്ങി.

പത്തുമാസംചുമന്നു പെറ്റൊരു
പൊന്നുമകൾ പിച്ചിചീന്തിയൊരു മൃതജഡമായതുകണ്ട്

നെഞ്ചുരുകിയലറിക്കരഞ്ഞു
പ്രജ്ഞയറ്റു വീണു പോയമ്മ

മരവിച്ച മനസ്സുമായി പൊതുജനം മഹാപാതകത്തിൻ മൂകസാക്ഷിയായി


അധികാരികൾ തൻ അലംഭാവം അധമൻമാർക്ക് രക്ഷാമാർഗമായ് പരിണമിച്ചു

ഇരുട്ടിൽതപ്പുന്നു ഇളിഭ്യരായ് ഇനിയെന്തെന്നറിയാതെ സമൂഹത്തിൻ കാവൽ ഭടൻമാർ

രാഷ്ട്രീയകഴുകൻമാർ വട്ടമിട്ടു പറക്കുന്നു നിൻ രക്തസാക്ഷിത്വത്തിനവകാശിയകാൻ

കുറ്റംചാർത്തലിൻ കോമാളിത്തരങ്ങൾ പരസ്പരമാടി വികൃതമാകുന്നു സാമൂഹ്യ സേവകൻമാർ.

പെൺപൈതങ്ങളെ മാറോടണച്ച് എന്തെന്നറിയാതെ തേങ്ങുന്നു മാതൃ ഹൃദയങ്ങൾ

പെൺമക്കൾ തൻ സുരക്ഷയിൽ
വ്യാകുലമാകുന്നു പിതൃമനസ്സുകൾ

കരാഗ്രഹത്തിലായ കുറ്റവാളിയും
സുഖസുഷ്പതനായ് ഉറങ്ങുമ്പോൾ

ഭീതിയുടെ ഉറക്കമില്ലാ രാവുകൾ
സൃഷ്ടിക്കപ്പെടുന്നു പൊതുസമൂഹത്തിൽ

സൗമ്യ,നിർഭയ ഇന്നിതാ ജിഷയും
അകാലത്തിൽ ഞെട്ടറ്റുവീണ പനിനീർപ്പൂക്കൾ


മനുഷ്യ മനസ്സാക്ഷി അശ്രുപൂജയേകിയ ഭാരതത്തിൻ പുത്രിമാർ


ഇവർ തൻ രക്തസാക്ഷിത്വം മാത്രം തുടർക്കഥയാകുന്നു.


By

അനിൽകുമാർ വാഹരി













up
0
dowm

രചിച്ചത്:അനിൽ കുമാർ വാഹരി
തീയതി:07-05-2016 08:47:30 PM
Added by :അനിൽ കുമാർ വാഹിരി
വീക്ഷണം:135
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :