പുറ്റിങ്ങൽ - മലയാളകവിതകള്‍

പുറ്റിങ്ങൽ 
ഉദയസൂര്യൻ പൊൻകിരണങ്ങളണിയിച്ചൊരു പുലരിയിൽ

നാട്ടമ്പലത്തിൽ നിന്നുയർന്നു സുപ്രഭാത ധ്വനികൾ നാടാകെ

നാടുണർന്നു ഭക്തിസാന്ദ്രമായ് നാടിൻ പരദേവതാ ദർശനം തേടി.

കൊട്ടിതിമിർക്കുന്നതാളമേളവാദ്യങ്ങൾ അകമ്പടിയായ് കരിവീരനും

കൊടിയേറി നാടിൻ ഉത്സവം ജനസഞ്ചയം സാക്ഷിയായി

ആർഭാടത്തിൻ പെരുമയ്ക്കലങ്കാരമായ് ആഘോക്ഷത്തിൻ ഘോഷയാത്ര

നിശ്ചലദൃശ്യങ്ങൾ,എടുപ്പുകുതിരകൾ,കെട്ടുകാളകൾ,തേരുകൾ

ചെണ്ട ചേങ്ങില കൊമ്പുകുഴൽ മേളങ്ങൾ ,വാദ്യഘോഷങ്ങൾ

ചടുലമായ ചുവടുകളാൽ നൃത്തം ചവിട്ടി നീങ്ങും മയിലാട്ടക്കാരും

തലയിൽ ചൂടി കറങ്ങി പോകും വർണ്ണ പൂക്കാവടികളും

കണ്ണിനിമ്പമായ് തിടമ്പണിഞ്ഞ കൊമ്പൻമാരും

കാഴ്ചക്കുത്സവമായി കെട്ടുകാഴ്ചകൾ ജനശതങ്ങൾക്ക്

നിലാവ് വിടപറഞ്ഞൊരു രാവിൻ യാമത്തിൽ

അരങ്ങോഴിഞ്ഞു അലങ്കാരത്തിൻ കാഴ്ചകളും വാദ്യഘോഷങ്ങളും

വെടിക്കെട്ടിൻ പെരുക്കം ദിഗന്തങ്ങൾ മുഴങ്ങി തുടങ്ങി

ആകാശ നീലിമയിൽ വിടർന്നു
ബഹുവർണ്ണ പ്രഭാവലയങ്ങൾ

വെടിക്കെട്ട് തുടികൊട്ടിയുണർത്തി വീണ്ടും ഉത്സവത്തിൻ ഉത്സാഹം

ദുന്ദുഭി നാദം അകമ്പടിയായ് വാനിൽ വിടർന്നു വർണ്ണരാജികൾ

ആർത്തുവിളിക്കലുംആർമാദിക്കലും ആഘോക്ഷമായ്

ഉന്മാദമായ് ഉത്സവലഹരിയും സിരകളിൽ നിറഞ്ഞാടിയ രാത്രി

അന്ധകാരത്തിനെ പിളർന്നുകൊണ്ടൊരു കർണ്ണ കഠോര സ്ഫോടനം.

കാതങ്ങൾ കവിഞ്ഞ പ്രകമ്പനത്തിൽ പ്രകൃതി വിറങ്ങലിച്ചു.

ഇരുട്ടിലാകെ ചിതറിതെറിച്ചു മനുഷ്യ ശരീരങ്ങൾ

നിണമണിഞ്ഞ കബന്ധങ്ങൾ നിറഞ്ഞു കിടന്നു പൂരപറമ്പിൽ.

ആർപ്പുവിളികൾ ആർത്തനാദമായ് പൂരപറമ്പ് ചുടലക്കളമായ്

വെന്തമാംസം പേറി പിടഞ്ഞു കേണു മനുഷ്യ ജീവനുകൾ.

സഹായഹസ്തങ്ങൾ ദ്രുതഗതിയിൽ കർമ്മനിരതമായി.

വിവേചനത്തിൻ വിഷമില്ലാതെ ഒഴുകിയെത്തി സ്നേഹസാന്ത്വനങ്ങൾ

വാഗ്വാദങ്ങളും വിവാദങ്ങളും
മുഴങ്ങി മുറപോലെ

വിചാരണകളും വിചാരങ്ങളും
വിവിധ വേദികൾ പങ്കിട്ടെടുത്തു

നഷ്ടജീവന്റെ വിലയറിഞ്ഞു വിങ്ങിപൊട്ടി ഉറ്റവരും ഉടയവരും

ഒരു നിമിഷത്തിൻ ദുർവിധിയിൽ അനാഥമായ ബാല്യങ്ങൾ

തേങ്ങി കരഞ്ഞു തിരയുന്നു പറയാതെ വിട പറഞ്ഞു പോയ അച്ഛനുമമ്മയേയും

നാളുകൾ കൊഴിഞ്ഞുപോകവേ നൊമ്പരങ്ങൾ അവർക്കുമാത്രം സ്വന്തം

മനുഷ്യജീവനെന്തു വിലയെന്നു തർക്കിച്ചു കാലംകഴിക്കും നമ്മൾ


ജീവച്ഛവമായവനും വെന്തജീവന്റെ വേദനയുമായ് വിസ്മൃതിയിലാണ്ടുപോകും


കാലം ഒരുക്കുന്ന ഉത്സവത്തിൽ
അടുത്ത വെടിക്കെട്ടിനായ് നമുക്ക് കാതോർക്കാം .by

അനിൽകുമാർ വാഹരി


up
0
dowm

രചിച്ചത്:അനിൽ കുമാർ വാഹരി
തീയതി:07-05-2016 08:15:00 PM
Added by :അനിൽ കുമാർ വാഹിരി
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me