പ്രണയിനി - തത്ത്വചിന്തകവിതകള്‍

പ്രണയിനി 


പ്രണയിനി

കാലമെ നിഎൻ പ്രണയിനിയൊ..
ശലഭചിറകിലെ പ്രണയംചാലിച്ച
വർണ്ണകേസരിയൊ എൻ പ്രണയം..
അതൊ കൗതുകം വാരിപ്പുണർന്ന
ബാല്യകാലത്തോടൊ എൻ പ്രണയം..

ഹൃദയത്തിൻവാടാപൂക്കൾ കോർത്തേകും
പ്രണയ സമ്മാനങ്ങളിൽ നിറഞ്ഞതൊ
എൻ പ്രണയം..
അതൊ വശ്യത ചാപല്യമായ
കൗമാരകാലത്തോടൊ എൻ പ്രണയം..

അജ്ഞനമെഴുകിയ മാൻപേടകളെ
തലോടാൻ കൊതിച്ചതൊ എൻ പ്രണയം..
അതൊ ചാഞ്ചാടി അകന്ന മാൻപേടയെ
പിടിക്കാൻ എടുത്തുചാടിയ-
യൗവനത്തോടൊ എൻ പ്രണയം..

ഉണർന്ന എന്നിൽ അലിഞ്ഞു ചേരാൻ വന്ന
എൻ പ്രിയസഖിയോടൊ എൻ പ്രണയം..
അതൊ മോഹസാഫല്യമേകിയ
പരിണയകാലത്തോടൊ എൻ പ്രണയം..

യുഗാന്ത്യമെന്നപോലെ തനിച്ചാക്കി
മറഞ്ഞ പ്രിയംവതക്കേകിയ
നൊമ്പരപ്പൂക്കളൊ എൻ പ്രണയം..
അതൊ മരണത്തെ പ്രണയിക്കാൻ
പഠിപ്പിച്ച വാർദ്ധക്യകാലത്തോടൊ
എൻ പ്രണയം..

എന്നും ഞാൻ പ്രണയിച്ചത്
നിന്നിലൂടെത്തന്നെ ആയിരുന്നില്ലെ,
കാലമെ, കൺകാണാ മോഹിനിയെ
നിന്നോടുത്തനെ എന്നുമെൻ പ്രണയം..


up
0
dowm

രചിച്ചത്:അമ്മുക്കുട്ടി
തീയതി:06-05-2016 11:00:21 PM
Added by :അമ്മുക്കുട്ടി
വീക്ഷണം:167
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :