പ്രതികാരദാഹി
സിരകളിൽ ഒഴുകുന്ന രക്തം തിളപ്പിച്
അതിൽ പകയുടെ നിറക്കൂട്ട് ചാലിച്
എൻ മനമൊരു കരിം പാറയാക്കി
അതിൽ നിൻനാമം കൊത്തിവച്ചൊരു
കാലനായ് പിറവി കൊണ്ടൊരു ശില്പ്പി ഞാൻ
മായില്ല മായ്ക്കുവാനാവില്ല
എൻ കൂടപ്പിറപ്പിൻ പ്രാണൻ തിരികെ വയ്ക്കാതെ
പൊട്ടി ചിതറിയ അവളുടെ
കിനാവിൻ മണിമാല മുത്തുകൾ
കോർത്തിണക്കി തിരികെ വെയ്ക്കാതെ
Not connected : |