പാറുവിന്റെ പുലരികൾ - മലയാളകവിതകള്‍

പാറുവിന്റെ പുലരികൾ 


പാറുവിന്റെ പുലരികൾ


നിദ്രയിലാണ്ട് ഞാൻ കിടന്നുപോകും കുളിർ കോരും പുലർകാലങ്ങൾ

ജാലകവാതിൽ കടന്നെന്നുമെൻ വദനത്തിൽ

വെള്ളിവെളിച്ചം വിതറി ഉണർത്തുന്നു പൊൻകിരണങ്ങൾ

കോട്ടുവായും മൂരിനിവർത്തലുമായി ഞാനെഴുന്നേല്ക്കുമ്പോൾ

കിളികൾ തൻ കളകൂജനങ്ങൾ തൊടിയിലാകെ

നനുത്തനീർതുള്ളികളാൽ മുഖം കഴുകി ഉന്മേഷവതിയായ്

കുറുമ്പികളാമെൻ കുറിഞ്ഞി പൂച്ചകൾ അകമ്പടിയായ്

പ്രസന്നവതിയായ് ഞാൻ പ്രഭാതസവാരിക്കിറങ്ങി


അണ്ണാറക്കണ്ണൻമാർ
ചിൽ ചിലെ ചിലച്ചെനിക്കു
വന്ദനംമേകി

വിരിഞ്ഞപൂവുകളുംമലർമൊട്ടുകളും മന്ദഹാസം തൂകി

മന്ദമാരുതനെന്നെ തഴുകി കാതിൽ കിന്നാരം പറഞ്ഞുപോയ്

തൊടിയിൽ ചവറുകൾ നീക്കുമച്ചന് നിർദ്ദേശങ്ങൾ നൽകി

സാഹായിക്കുന്നില്ലേയെന്നുള്ള ചോദ്യംത്തിനിട നൽകാതെ

പിൻവാങ്ങി അടുക്കളയിലെ ജാലകപടിക്കലെത്തി

പാചകംചെയ്യുമമ്മയേയും അനുജത്തിയേയും ഒളികണ്ണാൽ നോക്കി

തൊടിയിലെ കൂട്ടുകാരുമായ് ഞാൻ ഉല്ലാസമായ് സല്ലപിച്ചു

കുളികഴിഞ്ഞെത്തി അനുജത്തി ഇസ്തിരിയിട്ടവ ഞാനണിഞ്ഞു

മുടിയിഴകൾമാടിയൊതുക്കി മുഖംമിനുക്കി എന്നെയൊരുക്കി അനുജത്തി

അമ്മയൊരുക്കിയ പ്രാതലിൻ രുചി നാവിൽ തുമ്പിലാക്കി

വിദ്യതൻ തേൻനുകരാൻ വിദ്യാലയമാം വാടികയിലേക്ക്


ഞാനെൻ കുഞ്ഞുശകടത്തിൽ കരിവണ്ടായ് പറന്നു പോയ്





up
0
dowm

രചിച്ചത്:അനിൽ കുമാർ വാഹിരി
തീയതി:09-05-2016 09:17:49 PM
Added by :അനിൽ കുമാർ വാഹിരി
വീക്ഷണം:180
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :