വാർദ്ധക്യം - മലയാളകവിതകള്‍

വാർദ്ധക്യം 

നാട്ടുമാവിലെ തേൻപഴത്തിൻ സ്വാദുചൊല്ലുന്ന
നാട്ടിടവഴികളിലോടിയെത്തുമെൻബാല്യമിന്നെവിടെ
കൂട്ടുകൂടിക്കഥപറഞ്ഞുംപാട്ടുപാടിയോടിനടന്നതും
ഓർത്തുവെക്കാനെനിക്കുകിട്ടിയകൂട്ടുകാരെവിടെ
ഞാറ്റുവേലകണ്ടുനിന്നുംപാടവരമ്പിലൂടെനടന്നതും
ഇന്നെനിക്കീയോർമ്മകളാലൊരുനൊമ്പരമാകുന്നു...
കുങ്കുമസന്ധ്യയിൽ ചേർന്നുനടന്നുനാമായിരം
സ്വപ്നങ്ങൾ ചൊല്ലിപ്പറഞ്ഞതുമോർത്തിടുന്നു…
വെള്ളാരംകല്ലിനോടാർത്തുചിരിച്ചനദിയിന്നു-
ഒഴുകിത്തളർന്നുകിടക്കുന്നു ശോകമായി...
പൂമണംവീശുന്ന പൂമേട്ടിലന്നുനാം
പൂക്കളിറുത്തു നടന്നൊരൂ കാലമുണ്ടേ...
പൂത്തുമ്പി പാടുന്ന പൊന്നോണപ്പാട്ടിനു
കൂടെച്ചുവടുവച്ചോരുനേരമുണ്ടേ....
അന്നുഞാനമ്മതൻ സാരിപിടിച്ചു,വീണുനടന്നിടുമ്പോൾ,
അന്നെൻെ്റകൂട്ടിനുകൂടയുണ്ടായവരാരുമില്ല.
ഇന്നെൻെ്റ കട്ടിലിൻ ചാരേ കിടക്കുന്ന
ഈക്കൊച്ചു വടിയാണെൻെ്റകൂട്ട്...
എല്ലാമോർമ്മയായ് മാറുന്ന നേരത്തു-
ഞാനുമൊരോർമ്മയായ് അകലുന്നു ദൂരെ
ഇന്നെൻെ്റ പാട്ടിനു താളം പിടിച്ചവർ
എന്നെ തിരഞ്ഞിടും നേരത്തുചൊല്ലണം
സ്വപ്നങ്ങളൊക്കെയും നിറവേറ്റി ഞാനിന്നു
മോഹങ്ങളൊക്കെയും മോഹിച്ചു തീർത്തു ഞാൻ
കാലമാം വാർദ്ധക്യത്തേരിലേറിടുന്നു....
നാം കാലമാം വാർദ്ധക്യത്തേരിലേറിടുന്നു....


up
0
dowm

രചിച്ചത്:പ്രവീൺ മണ്ണൂർ
തീയതി:09-05-2016 05:16:32 PM
Added by :PRAVEEN MANNUR
വീക്ഷണം:452
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me