അറിയാതെ പോയ എൻ പ്രണയം - പ്രണയകവിതകള്‍

അറിയാതെ പോയ എൻ പ്രണയം 

പറയാതെ സൂക്ഷിച്ച നിൻ പ്രണയം...
അറിയാതെ പോയ് ഞാൻ ഇന്നും...
അറിഞ്ഞിരുന്നില്ല ഞാൻ നിന്നെ...
അറിയിച്ചതില്ല നീ എന്നെ...

ഇന്നു സഖി നിന്നെ ഞാൻ തിരിച്ചറിഞ്ഞു...
മനതാരിൽ അഗ്നിപടർന്നുയർന്നു...
തിരിച്ചറിവിൻ വേളവൈകിയപ്പോൾ...
ഒരുപിടിച്ചാരമായ് ഞാനിവിടെ...

ഒരുവേള അന്നു നീ മൊഴിഞ്ഞിരുന്നാൽ...
എൻ സഖിയാകുമായിരുന്നല്ലോ പ്രിയേ നീ...
വിധിതൻ ആഴക്കടലിൽ നീ ഇന്നു-
എന്നെ തനിച്ചാക്കി പറന്നുയർന്നു...

ഇനി നിനക്കാശംസ മാത്രം
നേരുന്നു സഖീ ഞാൻ....
ഹൃദയമാം തന്ത്രികൾ പൊട്ടിയടർന്നു-
കൊണ്ടു നേരുന്നു ആശംസാമംഗളം....


up
0
dowm

രചിച്ചത്:നീനു രാഗേഷ്
തീയതി:09-05-2016 12:47:14 PM
Added by :PRAVEEN MANNUR
വീക്ഷണം:551
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :