മഴയുടെ ആത്മാവ്  - തത്ത്വചിന്തകവിതകള്‍

മഴയുടെ ആത്മാവ്  

ഓരോ ജാലകത്തിന് പുറത്തും മഴയുടെ
ഭാവങ്ങൾ വെത്യസ്തങ്ങളാണ് ...
വിഷാദം വിങ്ങി കാർമേഘങ്ങൾ നിറയുന്ന
മനസ്സുകളുടെ ജാലകത്തിന് പുറത്തു
മഴ വിതുമ്പി ക്കരയുന്നു ...
രോഗകിടക്കയുടെ ജാലകത്തിന് പുറത്തെ
മഴ ഒരു വിടവാങ്ങലിന്റെ അന്ത്യ നിമിഷംപോലെ
ആർത്തലച്ചു കരയുന്നു.....
പിന്നെ ഏങ്ങി കൊണ്ട് പതിയെ പിൻവാങ്ങുന്നു
പ്രണയങ്ങളുടെ ജാലകത്തിനപ്പുറം
ആർദ്രമായ കുളിരോർമ്മകളിൽ
സുഖകരമായ നനുത്ത ശബ്ദത്തിൽ
അടക്കി ചിരിച്ചു കുഴഞ്ഞു മറിയുന്നു
കരളടുപ്പിൽ കണ്ണീർ തിളക്കും ആത്മാക്കളുടെ
ജാലകത്തിനപ്പുറം മഴ പതുങ്ങി നിന്ന്
ഇടറിവീഴുന്നു...........
രൗദ്ര ഭാവങ്ങളുടെ ചുവന്ന ജാലകങ്ങളിൽ
വാളുയർത്തി ഉറഞ്ഞുതുള്ളും വെളിച്ചപ്പാടിന്റെ
ക്രൌര ഭാവങ്ങളിൽ അലറിവിളിക്കുന്നു .
ശാന്ത മോഹങ്ങളുടെ തൂവൽകിടക്കയുടെ
ജാലകങ്ങളിൽ ചാമരം വീശുന്ന സ്വപ്ന
മർമ്മരമായ് മഴ നിറഞ്ഞുതൂവുന്നു
വഹിക്കുന്ന പാത്രം ജലത്തിന്റെ ആകൃതി
ജാലകത്തിന് അകത്തെ ആത്മാവിന്റെ സ്പന്ദനം
കൊണ്ടാകൃതി ചമയ്ക്കുന്നു ജാലകത്തിന്
പുറത്തെ മഴ.................


up
0
dowm

രചിച്ചത്:
തീയതി:14-05-2016 04:23:43 PM
Added by :soorya
വീക്ഷണം:283
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :