ഉച്ചഭാഷിണി
തിരഞ്ഞെടുപ്പ്, വോട്ട്
മതേതരത്വം, ജനാധിപത്യം
അസഹിഷ്ണുത, കാപട്യം
അഴിമതി, കുംഭകോണം
ഭരണം, അധികാരം
നേതൃത്വം
സോമാലിയ,എത്യോപിയ
ഇടതുപക്ഷം, വലതുപക്ഷം
മൂന്നാംമുന്നണി
നിറങ്ങള്‍ പലത്
ചിന്ഹങ്ങള്‍ അനേകം
മാധ്യമങ്ങള്‍
വര്‍ഗീയത, രാജ്യസ്നേഹം
പ്രത്യയശാസ്ത്രം, അടവുനയം
വിമതര്‍, സ്വതന്ത്രര്‍
ധൂര്‍ത്തിന്റെ ദിനങ്ങള്‍
കൊട്ടിക്കലാശം
കളിയാട്ടം കഴിഞ്ഞു
ജനം
എനിക്ക് വിശക്കുന്നു
ആഹാരം വേണം
എനിക്ക് അറിവുവേണം
ചോദ്യങ്ങള്‍ ഉന്നയിക്കുവാന്‍
എനിക്കൊരു കൂര വേണം
ഒന്നിനി മയങ്ങുവാന്‍
ഒരു പച്ച മനുഷ്യനാകണം
ഞാനാരോട് പരിതപിക്കും
എനിക്കുച്ചഭാഷിണിയും
കേള്‍വിക്കാരും ഇല്ലല്ലോ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|