രാത്രി പെയ്ത മഴ - മലയാളകവിതകള്‍

രാത്രി പെയ്ത മഴ 

രാത്രി പെയ്ത മഴ..
പാതി പെയ്ത്,
പാതി തോര്‍ന്ന്,
പാതി പെയ്യാതെ പെയ്ത്
പിന്നെയുമോരോ തുള്ളി
അമ്പുകളായി എയ്ത്,
എന്റെ ജനല്‍ച്ചില്ലില്‍ ചിത്രങ്ങള്‍ നെയ്ത്,
പകലിന്റെ പകയെല്ലാമികഴ്ത്തി,
ഇടക്കേതോ കാറ്റിന്റെ തോളത്തുമേറി
ചാഞ്ചാടി വന്നൊരു മഴ!

മഴയുടെ താരാട്ടു കേള്‍ക്കാനായ്
ഞാനെന്റെ ജാലകവാതില്‍
മെല്ലെത്തുറന്നപ്പോള്‍
ഒരു മിന്നല്‍ വന്നെന്റെ കണ്ണുപൊത്തിക്കളഞ്ഞു!
പിന്നെയൊരു മേഘഗര്‍ജ്ജനവും!

പെട്ടെന്നെന്റെ മനസ്സിലെ
പാട്ടുകളെല്ലാം നിലക്കുന്നു;
എന്റെ മനസ്സിന്‍റെ തുറന്നിട്ട
ജാലകം കൊട്ടിയടക്കുന്നു;
അകന്നുപോയ ഉറക്കത്തിന്റെ
വഴിതേടി വീണ്ടും
അലയുവാന്‍ തുടങ്ങുന്നു ഞാന്‍!


up
2
dowm

രചിച്ചത്: jineesh
തീയതി:23-07-2011 11:39:22 AM
Added by :prahaladan
വീക്ഷണം:5618
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


lekshmi
2011-11-09

1) വളരെ നല്ലത് ഇനിയും എഴുതുക അപൂര്‍വ്വം ചില സൃഷ്ട്ടികളില്‍ കാണുന്ന പൂര്‍ണത കണ്ടു.

shajan
2012-03-07

2) നല്ല കവിത...

susmitha
2012-03-07

3) വളരെ നല്ല കവിത....

ajoy
2012-07-30

4) നല്ല കവിത മനസിന സന്തോഷം ആയി

athira
2012-09-17

5) പ്രിയ സുഹൃത്തേ ....അഭിപ്രായം കഴിയുമെങ്കില്‍ സ്വീകരികണം...ഭാവന വളരെയധികം നനയിരികുന്നു..പക്ഷെ വാക്കുകള്‍ ചേര്‍ത്തെഴുതാന്‍ ശ്രധികുമല്ലോ.....നിങ്ങള്‍ക്ക് ഉയരങ്ങളില്‍ എത്തിച്ചേരാന്‍ സടികറെ ഏന് ആശംസികുന്നു

hiba
2012-11-13

6) gud

bismi
2013-04-17

7) ഗുഡ് എനിക്ക് ഇസ്ദമഈൗ...............................?

anjitha
2013-06-15

8) നല്ല സുന്ദരമായ kavitha

athira
2013-06-30

9) വെരി gud

megha
2013-07-03

10) ഒന്ന് മഴ നനയാൻ thonni

a
2013-09-07

11) കൊള്ളാം, കൊഴപ്പമ്മില

SHAJI
2014-07-08

12) നല്ല കവിത


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me